environment

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം ഉണ്ടായി.

 

കൊച്ചി/ നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യ തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ പ്രോസിക്യൂഷന്‍ വാദം കടുപ്പിക്കും. വിചാരണ ക്കോടതിയിലിരിക്കുമ്പോൾ പോലും മെമ്മറി കാർഡ് പരിശോധിച്ചു എന്നത് ഗുരുതരമായ കണ്ടത്തലാണെന്നാണ് പ്രോസിക്യൂഷന്‍ ഇക്കാര്യത്തിൽ പറയുന്നത്. സുപ്രീംകോടതിയുടെ ഉത്തരവിന്റെ ലംഘനമാണ് ഈ കണ്ടത്തല്‍. തുടരന്വേഷണം നീട്ടിച്ചോദിച്ചുള്ള ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് പ്രോസിക്യൂഷൻ ആയുധമാക്കും. ഫോറന്‍സിക് പരിശോധനയില്‍ വിചാരണ കോടതിയിലിരിക്കെ മെമ്മറി കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്നാണ് വ്യക്തമാക്കിയി രിക്കുന്നത്.

മെമ്മറി കാർഡിന്റെ ഫോറന്‍സിക് പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണ സമയപരിധി വീണ്ടും നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചിരിക്കുകയാണ്. അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കുമ്പോൾ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്ന കാര്യം അന്വേഷണ സംഘം മുന്നോട്ട് വെക്കുമെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.കേസിൽ നേരത്തെ അതിജീവിത കക്ഷി ചേരുകയും ദൃശ്യങ്ങള്‍ പ്രതിയെ കാണിക്കരുതെന്നും അത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നതുമാണ്. 2019 സെപ്റ്റംബറില്‍ ദിലീപ് ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നതുമാണ്. അപ്പോഴാണ് നടിയും കേസില്‍ കക്ഷി ചേരുന്നത്.

സുപ്രീംകോടതി അന്ന് ഉത്തരവ് പുറപ്പെടുവിപ്പിക്കുമ്പോള്‍ പ്രതികളേയും മറ്റും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ അതീവശ്രദ്ധ വേണമെന്നും വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡിന്റെ ഉള്ളടക്കം പകർത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ പ്രതിഭാഗത്തുള്ള ആരും മൊബൈല്‍ ഫോണ്‍ കോടതിയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അന്ന് വീഡിയോയിലൂടെ കോടതി വ്യക്തമാക്കിയിരുന്നതുമാണ്.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തോട് വിചാരണക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം സ്പെഷ്യൽ അഡിഷണൽ സെഷൻസ് കോടതി ഇക്കാര്യം പറയുന്നത്. മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരോ പ്രതിഭാഗം അഭിഭാഷകരോ പ്രോസിക്യൂഷൻ അഭിഭാഷകരോ കോടതിയിലുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ അഭിഭാഷകൻ ദൃശ്യങ്ങള്‍ കണ്ടതായുള്ള ആരോപണങ്ങളും ഉണ്ടായി. എന്നാല്‍ അന്നേ ദിവസം പകൽ രണ്ടുവരെ അഭിഭാഷകൻ തൃപ്പൂണിത്തുറയിലായിരുന്നുവെന്നും സി.ഡി.ആർ. റിപ്പോർട്ട് പറയുന്നുണ്ട്.

കാർഡിന്റെ ഹാഷ് വാല്യൂവില്‍ മൂന്ന് തവണ മാറ്റം വന്നു എന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതു വിചാരണക്കോടതിക്കു കൈമാറുന്നുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കൈവശമിരിക്കുമ്പോഴും, വിചാരണ കോടതിയുടെ കൈവശമിരി ക്കുമ്പോഴും, എറണാകുളം ജില്ലാ കോടതിയുടെ കൈവശമിരിക്കുമ്പോ ഴുമാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മെമ്മറി കാർഡ് അവസാനമായി പരിശോധിക്കുന്നത് 2017 ഫെബ്രുവരി 18 ആണ്. എന്നാല്‍ 2018 ഡിസംബർ 13നും അതിനു മുൻപും പലതവണ അനധികൃതമായി മെമ്മറി കാർഡ് തുറന്നിട്ടുണ്ട്. അതേസമയം, മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു വിചാരണ കോടതി. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയായിരുന്നു ഹൈക്കോടതി മെമ്മറി കാർഡ് പരിശോധനയ്ക്ക് അനുമതി നൽകുന്നത്.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

3 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

3 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

4 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

4 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

5 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

5 hours ago