kerala

ആനക്കാട്ടുമഠത്തിൽ റാങ്കുകളുടെ പൂരം, റാങ്കുകൾ വാരിക്കൂട്ടുകയാണ് ഈ സഹോദരങ്ങൾ.

ആലപ്പുഴ. മണ്ണഞ്ചേരി ആനക്കാട്ട് മഠത്തിൽ കുടുംബത്തിൽ റാങ്കുകളുടെ തിളക്കം. മണ്ണഞ്ചേരി കാവുങ്കല്‍ തെക്കേ തറമൂടിന് സമീപം ആനക്കാട്ട് മഠത്തിൽ കുടുബത്തിലാണ് റാങ്കുകളുടെ ജൈത്ര യാത്ര. എല്‍ ഐ സി ചീഫ് അഡ്വൈസറായ പ്രമേഷ്, പെരുന്തുരുത്ത് ഭവന സഹകരണ സംഘം സെക്രട്ടറി ശോഭ ദമ്പതികളുടെ നാലുമക്കളാണ് ഇവിടെ റാങ്കുകൾ വാരിക്കൂട്ടുന്നത്. ഇപ്പോൾ ഈ കുടുംബത്തിലേക്ക് എത്തിയത് മൂന്ന് റാങ്കുകളാണ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് പ്രവിത പി. പൈ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ സഹോദരി പ്രമിത പി. പൈ ഇതേ സര്‍വകലാശാലയില്‍ നിന്ന് ഇതേ വിഷയത്തിൽ നാലാം റാങ്ക് നേടി. ആലപ്പുഴ സെന്റ് ജോസഫ് കോളജിലെ വിദ്യാര്‍ത്ഥിയായ ഇളയ സഹോദരി പ്രജ്വല പി. പൈ ബി എസ് സി ബോട്ടണിയില്‍ കേരള സര്‍വകലാശാലയില്‍നിന്ന് അഞ്ചാം റാങ്കും നേടിയിരിക്കുന്നു.

രണ്ട് വര്‍ഷം മുന്‍പ് ബിരുദ തലത്തില്‍ പ്രവിതയും പ്രമിതയും ബി എസ്‌ സി ഗണിത പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് നേടി ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂവരുടേയും ഏക സഹോദരനായ പ്രേം വിഠള്‍ പി. പൈ കേരളാ യൂണിവേഴ്‌സിറ്റിയുടെ ബി കോം പ്രൊസീജിയര്‍ ആന്‍ഡ് പ്രാക്ടീസ് കോഴ്‌സില്‍ 19ാം സ്ഥാനം നേടി വിജയിച്ചതും എടുത്ത് പറയണം.

ആനക്കാട്ടുമഠത്തിലേക്ക് എത്തിയ ഈ റാങ്കുകള്‍ ജന്മനാടിനും അഭിമാനമാണ് സമ്മാനിച്ചിരിക്കുന്നത്. അഖിലേന്ത്യാ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസില്‍ ഇടം പിടിക്കുകയെന്നതാണ് ഈ സഹോദരിമാരുടെ ബാക്കിയാവുന്ന ലക്ഷ്യം. പ്രജ്വല പി. പൈ എം എസ് സി ബോട്ടണിയിലൂടെ തന്റെ കരിയര്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമിക്കുമ്പോൾ, പ്രേം വിഠള്‍ സി എ ആര്‍ട്ടിക്കിള്‍ഷിപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മാതാവ് ശോഭ പ്രമേഷ് പെരുന്തുരുത്ത് ഭവന സഹകരണ സംഘത്തിൽ സെക്രട്ടറിയായി ജോലി നോക്കി വരുകയാണ്.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

3 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

31 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

46 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago