Premium

പോലീസിനോട് പ്രതികാരമായി മോഷണം; കാലിന്റെ തള്ളവിരലില്‍ ഊന്നി ഓടുന്ന മരിയാര്‍പൂം പിടിയില്‍

കേരളാപോലീസിന്റെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പോലീസ് പിടിയില്‍.നിരവധി മോഷണ കേസുകളില്‍ പ്രതിയായ മരിയാര്‍ പൂതമെന്നു വിളിപ്പേരുള്ള തമിഴ്നാട് കുളച്ചല്‍ സ്വദേശി ജോണ്‍സന്‍ ആണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ കസ്റ്റഡിയിലായത്. മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടിച്ചുകെട്ടിയാണ് ഇയാളെ പോലീസില്‍ ഏല്‍പിച്ചത്. തിങ്കളച്ച പുലര്‍ച്ചെ മോഷണം നടത്തവേ ശബ്ദംകേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി ഇയാളെ പിടിച്ചുകെട്ടി, പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കയ്യിലിരുന്ന കത്തികൊണ്ട് വീട്ടുടമയുടെ തലയ്ക്കു വെട്ടേറ്റു.

എറണാകുളം നോര്‍ത്ത് പൊലീസിന് വര്‍ഷങ്ങളായി തലവേദനായി മാറിയ മോഷ്ടാവാണ് മരിയാര്‍പൂതം. ജയിലില്‍ നിന്നിറങ്ങിയാല്‍ പൊലീസിനോടുള്ള പ്രതികാരമായി നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍നിന്നു മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. അതുകൊണ്ടുതന്നെ ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ പ്രദേശത്തെ നാട്ടുകാരും പൊലീസും ജാഗ്രതയിലാകും. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് അന്വേഷണവും, കൂടാതെ കാലിന്റെ തള്ളവിരലില്‍ ഊന്നി ഓടാനുള്ള കഴിവാണ് ഇയാളെ മിക്കപ്പോഴും രക്ഷപെടാന്‍ സഹായിക്കുന്നത്. ചെരുപ്പ് ഉപയോഗിക്കാതെ രണ്ടു വിരലില്‍ മതിലിലൂടെ ഓടി രക്ഷപ്പെടുന്നതാണു ഇയാളുടെ പതിവ്.

റെയില്‍വേ ട്രാക്കിലൂടെയും ഇയാള്‍ അതിവേഗം ഓടുമെന്നു പൊലീസ് പറയുന്നു. രാത്രികളില്‍ മാത്രം പുറത്തിറങ്ങി നടക്കുന്നതാണു പതിവ്. മരിയാര്‍ പൂതമെന്നതു പിതാവിന്റെ പേരാണെന്ന് ഇയാള്‍ പറയുന്നു. ഇയാള്‍ക്കെതിരെ കേരളത്തില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുന്നൂറിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മോഷണത്തിനു പ്രത്യേകതകള്‍ നിരവധിയുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളാണു കവര്‍ച്ചയ്ക്കായി കൂടുതലായും തെരഞ്ഞെടുക്കുന്നത്. പുറത്തുനിന്നു സ്റ്റെയര്‍കേസ് ഉള്ളതും മതിലുകള്‍ ഉള്ളതുമായ വീടുകളാണു കൂടുതല്‍ ഇഷ്ടം. ഒന്നാംനിലയിലെ വാതില്‍ കുത്തിപ്പൊളിച്ചു മാത്രമേ അകത്തു കടക്കൂ. ആളനക്കം കേട്ടാല്‍ പതുങ്ങിയിരിക്കുന്ന മരിയാര്‍പൂതം റോഡ് വിട്ടു മതിലുകള്‍ക്കു മുകളില്‍ കൂടി സഞ്ചരിക്കുന്നതിനാല്‍ പോലീസിന്റെയും നാട്ടുകാരുടെയും കണ്ണില്‍പെടുമായിരുന്നില്ല.

കലൂര്‍ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നതും ജോണ്‍സണു സഹായമായി. മോഷണം നടത്തിയാല്‍ ഉടന്‍ സ്ഥലത്തുനിന്നു മുങ്ങും. പിന്നീട് അടുത്ത മോഷണത്തിനു മാത്രമായാണ് ഇയാള്‍ കൊച്ചിയിലെത്തൂ. ട്രെയിനില്‍ എത്തി മോഷണം കഴിഞ്ഞു ട്രെയിനില്‍തന്നെ മടങ്ങുകയും ചെയ്യും.വര്‍ഷങ്ങള്‍ക്കുമുമ്പേ കൊച്ചിയില്‍ താമസമാക്കയ മരിയാര്‍പൂതത്തിനു കൊച്ചിയുടെ മുക്കും മൂലയും മനപാഠമാണ്. കലൂര്‍ എസ്ആര്‍എം റോഡ്, ആസാദ് റോഡ്, ഷേണായ് റോഡ് കത്രികടവ് ഭാഗങ്ങളില്‍ വര്‍ഷങ്ങളോളം ആക്രിക്കച്ചവടം നടത്തി. ഇതിനിടെ മോഷണങ്ങള്‍ നടത്തിയെങ്കിലും പോലീസിന്റെ പിടിവീണില്ല.

ആക്രികച്ചവടത്തിന്റെ മറവില്‍ ഇയാള്‍ നിരവധി മോഷണം നടത്തി പിന്നീട് നാടുവിടുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ജോണ്‍സണിന്റെ പല മോഷണങ്ങളിലും പങ്കാളിയായതു ഭാര്യ പുനിതയായിരുന്നുവെന്നു പോലീസ് പറയുന്നു. പുനിതയെ എറണാകുളം നോര്‍ത്ത് പോലീസ് 2012ല്‍ പിടികൂടിയിരുന്നു. ഇവര്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മരിയാര്‍പൂതം മോഷ്ടിക്കുന്ന സാധനങ്ങള്‍ കൂടുതലും വിറ്റിരുന്നതു ഇവരായിരുന്നു.തമിഴ്‌നാട്ടിലെ കുളച്ചലില്‍നിന്ന് ഏഴാം വയസ്സില്‍ ആക്രി പെറുക്കുന്നതിനു കൊച്ചിയിലെത്തിയ ഇയാള്‍ പിന്നീട് നാടിനെ വിറപ്പിക്കുന്ന മോഷ്ടാവായി മാറുകയായിരുന്നു. രാത്രി മാത്രം മോഷ്ടിക്കാന്‍ ഇറങ്ങുന്ന ഇയാള്‍ ദീര്‍ഘമായ ഇടവേളകളിട്ടു മാത്രം മോഷ്ടിക്കുന്നതാണു പതിവ്.

മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ മുകളില്‍ കയറിപ്പറ്റി മുകളിലെ വാതില്‍ പൊളിച്ച് അകത്തു കടന്നു മോഷണം നടത്തും. ഇതിനുശേഷം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നു ട്രെയിന്‍ കയറി സ്ഥലം വിടുകയും ചെയ്യും. ലഭിച്ച പണം തീര്‍ന്നു കഴിയുമ്പോള്‍ അടുത്ത മോഷണത്തിന് നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ തന്നെ എത്തുകയും ചെയ്യും. സ്ത്രീകള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളില്‍ കയറി മോഷ്ടിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നതും പതിവാണ്.

മോഷണത്തിന് ഇറങ്ങുമ്പോള്‍ കമ്പിപ്പാരയോ വെട്ടുകത്തിയോ എപ്പോഴും കയ്യില്‍ കരുതിയിട്ടുണ്ടാകും. കൊച്ചി നഗരത്തില്‍ ആക്രി പെറുക്കി നടന്നുള്ള പരിചയം ഉള്ളതിനാല്‍ വഴികള്‍ മനഃപാഠമാണ്. 2018ല്‍ മോഷണക്കേസില്‍ പൊലീസ് പിടികൂടിയതിനു പിന്നാലെ രണ്ടു വര്‍ഷം തടവു ശിക്ഷ അനുഭവിച്ചു. പുറത്തിറങ്ങിയ സമയത്തു തന്നെ പൊലീസ് പ്രദേശവാസികള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു.

 

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

8 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

9 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

10 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

10 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

11 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

11 hours ago