entertainment

പപ്പയുടെ മരണം ഡിംപലിനെ അറിയിക്കുകയാണ്, അവൾ ഇതെങ്ങനെ ഉൾക്കൊള്ളുമെന്നറിയില്ല- സഹോദരി

ബിഗ് ബോസ് മലയാളം മൂന്നാം സീസണില ശക്തമായ താരങ്ങളിലൊരാളായ ഡിംപൽ ഭാലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവർത്തികളിലും നിറയ്ക്കുന്ന ഡിംപൽ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്.

ഡൽഹിയിൽ വച്ചായിരുന്നു സത്യവീർ സിങ് ഭാലിന്റെ അന്ത്യം. ഡിംഭലിന്റെ സഹോദരി തിങ്കൾ പങ്കുവെച്ച വീഡിയോ വൈറൽ ആകുന്നു. ഡിംപൽ ഈ വിവരം അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞാൽ എങ്ങനെ അവൾ ഇതു സഹിക്കുമെന്നറിയില്ലെന്നും തിങ്കൾ പറയുന്നു. തിങ്കളും അമ്മയും ഡൽഹിയിലെത്തി. ഏറ്റവും ‌ഇളയ സഹോദരിക്കൊപ്പം ഡൽഹിയിലായിരുന്നു പിതാവ്.

ജീവിതത്തിൽ കാൻസർ ഉൾപ്പടെ പലതരം പ്രതിസന്ധികളെ അതിജീവിച്ചാണ് കരിയറിൽ മുന്നോട്ടു വന്നത്. തനിക്കു താങ്ങായി നിന്ന കുടുംബത്തെക്കുറിച്ച് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയ്ക്കിടെ താരം പല തവണ അച്ഛനെ കുറിച്ച് മനസ് തുറന്നിരുന്നു. പ്രശസ്ത മോഡലും നടിയുമായ തിങ്കൾ ഭാൽ ഡിംപലിന്റെ സഹോദരിയാണ്. മറ്റൊരു സഹോദരി കൂടിയുണ്ട് ഇവർക്ക്.

അച്ഛന്റെ മരണം ഡിംപലിന് താങ്ങാനാകുന്നതിനുമപ്പുറം വേദനയായിരിക്കുമെന്നാണ് താരത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഇതോടെ ബിഗ് ബോസ് ഹൗസിൽ നിന്നു താരം പിൻമാറാനുള്ള സാധ്യതയും കൂടുതലാണ്.

Karma News Network

Recent Posts

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

16 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

16 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

45 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

54 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

1 hour ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

1 hour ago