ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ. സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും.
ഫെബ്രുവരിയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് നിർമല സീതാരാമൻ തന്നെയായിരുന്നു. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്.
അഞ്ച് മാസങ്ങൾക്ക് മുൻപ് ഫെബ്രുവരിയിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ആയിരുന്നു ഇത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ 58 മിനിറ്റുകൾകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആയിരുന്നു 2024 ഫെബ്രുവരിയിൽ നടന്നത്.
ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ ആറ് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമൻ 2019,2020,2021,2022, 2023 വർഷങ്ങളിലായി അഞ്ച് സമ്പൂർണ ബജറ്റുകളാണ് അവതരിപ്പിച്ചത്.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…