kerala

എം.എ യൂസഫലി പിണറായിയെ തള്ളുന്നു, മോദിയേ വാഴ്ത്തി, വികസനം മുടക്കരുതെന്ന് മുന്നറിയിപ്പ്

എം.എ യൂസഫലി ഏറ്റവും അടുത്ത് സുഹൃത്തായ പിണറായി വിജയനെ കൈയ്യൊഴിയുന്നു.തന്ത്രപരമായ ബിസിൻസ് നിലപാടുകൾ തന്നെയണ്‌ എം.എ യൂസഫിലെ ലോകത്തിലെ തന്നെ വലിയ ബിസിനസുകാരൻ ആക്കിയത്.ആ സൂത്രങ്ങൾ ഇപ്പോൾ നിലപാട് മാറ്റങ്ങളിൽ വ്യക്തമാക്കുന്നു.കേരളത്തിൽ വികസനം കുടക്കരുത് എന്ന് പിണറായി വിജയനു നേരേ ചൂണ്ടുവിരൽ ഉയർത്തും വിധം പ്രതികരിച്ചിരിക്കുന്നു.എം.എ യൂസഫലിയുടെ നയം മാറ്റം എന്ന തലക്കെട്ടിൽ പുറത്ത് വിട്ട കർമ്മ ന്യൂസ് വീഡിയോ ഇന്റർനെറ്റിൽ വൈറലായി.അതിൽ വന്ന ഒരു കമന്റ് ഇങ്ങിനെ..അങ്ങനെ കേരളത്തിന് ഒരു ധനികനായ സംഘി കൂടി

വികസനത്തിലും നിക്ഷേപം എത്തിക്കുന്നതിനും ഈ മോശം കാലത്തും കേന്ദ്രവും നേതൃത്വം നല്കുന്ന നരേന്ദ്ര മോദിയും വൻ നേട്ടം എന്നും എം.എ യൂസഫലി.തിരുവന്തപുരം വിമാനത്താവളം സ്വകാര്യ വല്ക്കരിച്ചതും ശരി.അവിടെയും പിണറായിയെ തള്ളി.

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്റേതാണ്.ഇതിനെതിരേയുള്ള കേരളസർക്കാരിന്റെ നിലപാടുമായും തനിക്ക് ബന്ധമൊന്നുമില്ല എന്ന് കൂടി പറഞ്ഞപ്പോൾ ഇനി കേരളത്തിൽ നയം മാറ്റുന്നു എന്നും ഭാവി ഭരണക്കാരിലേക്ക് ചുവട് മാറ്റുന്നു എന്നും സൂചനകൾ

തിരുവന്തപുരം വിമാനത്താവളം സ്വകാര്യ വല്കരിച്ചതിനെ ശക്തമായി ന്യായീകരിച്ചാണ്‌ എം.എ യൂസഫലി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.എയർപോർട് അതോറിറ്റിയുടെ ചുമതലയിലായിരുന്നപ്പോൾ വികസിപ്പിക്കാത്ത വിമാനത്താവളങ്ങൾ പലതും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത് എന്ന് യൂസഫലി ചൂണ്ടിക്കാട്ടി.

കേരളാ സർക്കാരിനെതിരെ ഒളിയമ്പ് എയ്തപ്പോൾ നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും പുകഴ്ത്തുകയും ചെയ്തു.ഈ പ്രതിസന്ധി കാലത്തും രാജ്യത്ത് നിക്ഷേപവും വികസനം എത്തിക്കുന്നതിൽ കേന്ദ്ര സർക്കാരിനും അതിനു നേതൃത്വം നല്കുന്ന നരേന്ദ്ര മോദിക്കും സാധിച്ചു എന്നും എം.എ യൂസഫലി തുറന്നു പറഞ്ഞു.പിണറായി സർക്കാരിനെ കുറിച്ച് ഒരു നേട്ടവും ചൂണ്ടിക്കാട്ടിയുമില്ല.നാട്ടിൽ വികസനം വരുമ്പോൾ അതിനെ തടയരുത് വികസനം തടയുന്ന സമീപനത്തിൽ നിന്നും പിൻ മാറണം.അദാനി വിമാനത്താവളം പാട്ടത്തിനെടുത്തതിനേ കുറിച്ച് യൂസഫലി പ്രതികരിക്കുന്നത് ഇങ്ങിനെ,അദാനി എന്റെ നല്ല സുഹൃത്താണ്‌.ആരു വിമാനത്താവളം വികസിപ്പിച്ചാലും കുഴപ്പമില്ല.വികസനം ഉണ്ടാകണം.വിമാനത്താവള വികസനം ആരു നടത്തണമെന്ന് അഭിപ്രായം പറയുന്നില്ല.തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ വികസനം അത്യാവശ്യമാണ്.ഇതിനു തടസമായി ആരും നില്ക്കരുത്.വിനോദസഞ്ചാരികളടക്കം വരണമെങ്കിൽ നല്ല വിമാനത്താവളം വേണം.

വിമാന താവളത്തിന്റെ ഭരണ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗവും കൃത്യമായി എം എ യൂസഫലി വിശദീകരിച്ചു.വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ വസ്തുവിലാണ്.അത് കേന്ദ്ര സർക്കാർ ഭരണത്തിലും ആണ്‌.അതിനാൽ തന്നെ അവർ ആയിരിക്കും അവസാന തീരുമാനം എടുക്കുന്നത്.കേന്ദ്ര സർക്കർ പറയുന്നവർക്ക് വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല ലഭിക്കും.

യൂസഫലിയുടെ പ്രതികരണം വളരെ വ്യക്തമാണ്‌.വിമാനത്താവളം സ്വകാര്യ വല്ക്കരിച്ചതിനെ അനുകൂലിക്കുകയാണ്‌ അദ്ദേഹം എന്ന് മാത്രമല്ല സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്ക് ഉചിതമായ മറുപടിയും നല്കുന്നു.അതു തന്നെയാണ്‌ തിരുവന്തപുരം വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ വസ്തുവിലാണ്‌ എന്നും അവർ തന്നെ തീരുമാനിക്കുന്നവർക്കാണ്‌ അവിടെ വികസനത്തിനു അനുമതി ലഭിക്കുക എന്നും കൃത്യമായി യൂസഫലി പറഞ്ഞത്.പിണറായി സർക്കാർ പറയുന്നതിൽ അല്ല കാര്യം എന്നും ഇത് വ്യക്തമാക്കുന്നു.ഇത്രയും കാലം എയർപോർട്ട് അതോറിറ്റിക്ക് വികസനം സാധ്യമാകാതെ വന്നപ്പോൾ അത് ചെയ്യാൻ ആരേലും മുന്നോട്ട് വന്നാൽ എന്തിനവരെ എതിർക്കണം.രാജ്യത്തേ മിക്ക പ്രധാന വിമാനത്താവളങ്ങളും സ്വകാര്യ വല്ക്കരിച്ചതിനു ശേഷമാണ്‌ വികസനം വന്നത്.സ്വകാര്യ മേഖല ഇല്ലാതെ വികസനം സാധ്യമല്ല.പഴയ സോഷ്യലിസ്റ്റ് ചിന്തയും,എല്ലാം സർക്കാർ തന്നെ ചെയ്താൽ മതി എന്നും ഉള്ള ധാരണകളും തിരുത്തേണ്ടി ഇരിക്കുന്നു.ചൈനയിൽ പോലും ഏറ്റവും അധികം വികസനം നടക്കുന്നത് സ്വകാര്യ പങ്കാളിത്തവും,അന്തർദേശീയ് കോർപ്പരേറ്റുകൾ വഴിയുമാണ്‌.ഈ നിലക്ക് എം.എ യൂസഫലിയുടെ പ്രതികരണം പലരും സ്വാഗതം ചെയ്യുന്നു

ഏതു വിധേനയും വിമാനത്താവള വികസനം നടപ്പാക്കണം എന്ന് എം എ യൂസഫലി തീർത്ത് പറയുമ്പോൾ അത് ചുവട് മാറ്റം തന്നെയാണ്‌.പിണറായി വിജയനുള്ള ഒരു താക്കീതും കൂടിയാണ്‌.ഇനി അധിക കാലം പിണറായി സർക്കാർ ഉണ്ടാകില്ല എന്നും അടുത്ത ഭരണക്കാരിലേക്ക് പ്രമുഖ വ്യവസായിരുടെ ചുവട് മാറ്റത്തേയും ആയി ഇത് കാണാം.മാത്രമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ സംഘർഷം ഉണ്ടാകുന്ന എല്ലാ വിഷയത്തിലും എം.എ യൂസഫലിയുടെ തീരുമാനം എന്നും കേന്ദ്രത്തിനൊപ്പമാണ്‌.ഇന്ത്യാകെ നിക്ഷേപം ഉള്ള എം.എ യൂസഫലിക്ക് പിണറായി സർക്കാരിനേക്കാൾ ആവശ്യം ഇന്ന് നരേന്ദ്ര മോദിയുടെ പിന്തുണ തന്നെയാണ്‌ എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം.അതിനാൽ തന്നെയാണ്‌ തിരുവനന്തപുരത്ത് പിണറായി വിജയനെ തള്ളി പറയാൻ മറ്റൊരു കാരണവും.

സ്വകാര്യപങ്കാളിത്തത്തോടെയാണ് മിക്കവാറും എല്ലാ വിമാനത്താവളങ്ങളും വികസിപ്പിക്കുന്നത്.കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് 27 രാജ്യങ്ങളിൽ നിന്നുള്ള 19600 ഓഹരിയുടമകളാണുള്ളത്.കണ്ണൂരിൽ 8313 ഓഹരിയുടമകളുണ്ട്.ഇനിയും 2200 കോടി രൂപയുടെ ഓഹരി നൽകാനുണ്ട്.ഇവയിലെല്ലാം ഓഹരിയുള്ള ആളാണ്‌ എം.എ യൂസഫലി.വിവാദങ്ങളുണ്ടായി വികസനം മുടങ്ങുന്നത് കേരളത്തിന് നല്ലതല്ല.ലോക് ഡൗൺ കാലയളവിലും ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്കു വന്നത് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നേട്ടമാണ് എന്ന് തുറന്നു പറയുകയും ചെയ്തതോടെ എം.എ യൂസഫലി നിലപാട് കൃത്യമായി വ്യക്തമാക്കിയിരിക്കുന്നു.കേരളത്തിലും വ്യവസായ അനുകൂല നടപടികളുണ്ടാകുന്നതായും യൂസഫലി വ്യക്തക്കി.‌എന്തായാലും പിണറായി വിജയന്റെ ഉറ്റ സുഹൃത്തും എല്ലാ കാര്യത്തിലും സഹായം ചെയ്യുകയും , തന്റെ സ്വന്തം വിമാനം വരെ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ സൗജന്യമായി നല്കുകയും ഒക്കെ ചെയ്ത് എം.എ യൂസഫലി കാലത്തിനൊത്ത് ചുവടുകളും നയങ്ങളും മാറ്റുന്നു.പിണറായി വിജയനോട് വികസനത്തിന്റെ കാര്യത്തിലും മറ്റും നയം വ്യക്തമാക്കി  തന്നെ അഭിപ്രായം  പ്രകടിപ്പിക്കുകയായിരുന്നു. എം.എ യൂസഫലിയുടെ ഭൂത കാലം നോക്കിയാൽ സി.പി.എം,ഇടത് നയങ്ങളുടെ കടുത്ത വിമർശകൻ ആയിരുന്നു. ഒരു കാലത്ത് എം.എ യൂസഫലിക്കെതിരെ പരസ്യമായി സി.പി.എം വന്നിരുന്നു.യൂസഫലി തിരിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.അതൊക്കെ ചരിത്രം.പിണറായി അധികാരത്തിൽ വന്നപ്പോൾ അതെല്ലാം മറന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി.എന്നാൽ ഇപ്പോൾ പഴയത് പോലെ സി.പി.എം വികസനം മുടക്കി എന്ന് പറയാതെ പരോക്ഷമായി സൂചിപ്പിക്കുകയല്ലേ യൂസഫലിയുടെ പുതിയ നിലപാടുകൾ എന്നും ചോദ്യം ഉയരുന്നു

Karma News Editorial

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

19 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

25 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

51 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago