kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പിൽ ഉത്തർപ്രദേശ് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തന്‍തോപ്പില്‍ സ്വദേശിനിയായ ലതാ പോള്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

വർക്കല ഭാ​ഗത്ത് നിന്ന് കോവളം ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ. തീരദേശ റോഡ് വഴി വരികയായിരുന്ന കാർ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ലതാ പോളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന മരുമകൾ മെൽവി ചാക്കോ, ചെറുമകൻ മാത്യു ലിയോ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്. കാറിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിന് സ്ഥിരീകരണമില്ല.

Karma News Network

Recent Posts

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

2 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

27 mins ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

57 mins ago

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി, തൃത്താലയിൽ 19കാരൻ ഒളിവിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, തൃശൂരിൽ 14കാരന് ദാരുണാന്ത്യം

തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…

2 hours ago

കുവൈറ്റ് ദുരന്തം, ഷിബു വർഗീസിനും ശ്രീഹരി പ്രദീപിനും തോമസ് ഉമ്മനും ജന്മനാട് ഇന്ന് വിടനല്‍കും

കുവൈറ്റ് ലേബർ‌ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…

2 hours ago