topnews

ഇതാണ് തെലുങ്കാനയിലെ കിറ്റെക്സ്, സിപിഎം ആട്ടിയോടിച്ചു, വാറങ്കലിൽ കാട്ടി കൊടുത്ത് സാബു

ഉദ്ഘാടനത്തിന് ഒരുങ്ങിയ വാറങ്കലിലെ കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലെ കിറ്റെക്‌സിന്റെ ഫാക്ടറിയുടെ ചിത്രമാണിത് .കേരളത്തിലെ ഇടത് പക്ഷ മൂരാച്ചികൾ ആട്ടി പായിച്ച ഒരു വ്യവസായ സംരംഭകന്റെ തല ഉയർത്തി പിടിച്ചുള്ള പകപോക്കൽ. ഇവിടത്തെ ഭരണ നേതൃത്വത്തിനുള്ള ഒന്നാം തരാം അടി. സിപിഎം കാർ ആട്ടിപ്പായിച്ച കിറ്റെക്സ് തെലുങ്കാനയിൽ ചുവടുറപ്പിക്കുമ്പോൾ ഇവിടെ ഇന്നും citu ക്കാരന്റെയും സർക്കാരിന്റെയും കൊള്ളരുതായ്മയ്ക്കു മുന്നിൽ സാധാരണക്കാരൻ പകച്ചു നിൽക്കുകയാണ് ഏറ്റവും ഒടുവിലെ തിരുവാർപ്പ് സംഭവം തന്നെയാണ് ഉദാഹരണം.

സിപിഎമ്മിന്റേയും കേരള സര്‍ക്കാരിന്റേയും പകപോക്കലില്‍ മനംമടുത്ത് കേരളത്തില്‍ നിന്നും തെലങ്കാനയിലേക്ക് ചേക്കേറിയ കിറ്റെക്സിന്റെ വന്‍നിക്ഷേപത്തിന്റെ ഫലമായുള്ള ആദ്യ ടെക്‌സ്‌റ്റൈയില്‍സ് യൂണിറ്റിന്റെ ഉദ്ഘാടനം ഉടന്‍. വാറങ്കലിലുള്ള 1350 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലെ കിറ്റെക്‌സിന്റെ ഫാക്ടറികള്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉടന്‍ ഉദ്ഘാടനം ചെയ്യും.

കിറ്റെക്‌സിന്റെ വിശാലമായ ഫാക്റ്ററികളുടെ ചിത്രങ്ങള്‍ തെലങ്കാന ഐടി-വ്യവസായ മന്ത്രി കെ.ടി.രാമറാവു ഫേസ്ബുക്കില്‍ പങ്കുവച്ചു. 2,400 കോടിയുടെ രണ്ടു നിക്ഷേപം സംസ്ഥാനത്ത് നടത്താന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്സും തമ്മില്‍ ധാരണയായിരുന്നു. രണ്ട് പദ്ധതികളിലുമായി 40,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് നിലവില്‍ കിറ്റെക്സ് തെലങ്കാനയില്‍ നടപ്പാക്കുന്നത്.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായ കിറ്റെക്സിന്റെ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായുള്ള പരിശോധനകളും പ്രശ്നങ്ങളേയും തുടര്‍ന്ന് തെലങ്കാനയില്‍ ആദ്യം 1000 കോടിയുടെ നിക്ഷേപ പദ്ധതിയാണ് ഉടമ സാബു ജേക്കബ് പ്രഖ്യാപിച്ചത്. പിന്നീട് അത് 2400 കോടിയായി ഉയര്‍ത്തിയിരിന്നു. വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുമായി രണ്ട് പദ്ധതികള്‍കാണ് ആസൂത്രണം ചെയ്തത്.

ഇതിൽ വാറങ്കലിലെ പദ്ധതിയാണ് ഇപ്പോൾ പൂര്‍ത്തിയായത്. രണ്ട് പദ്ധതികളിലൂടെയായി 22,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമ്പോള്‍ 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടും. തെലങ്കാന സര്‍ക്കാരിന്റെ നിക്ഷേപകരോടുള്ള സമീപനം നല്ലതാണ്. ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണിവിടെ. ഇത് രണ്ടും കണക്കിലെടുത്താണ് പുതിയ സംരംഭങ്ങളെന്നാണ് കിറ്റക്സ് വ്യക്തമാക്കിയിരുന്നു.

തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഹൈദരാബാദിലെത്തി പദ്ധതി ചര്‍ച്ച നടത്തിയത്. തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിലാണ് സാബുവും സംഘവും പോയത്. യാത്ര തിരിക്കും മുന്‍പ് കേരള സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം സാബു ഉന്നയിച്ചിരുന്നു. ‘താന്‍ സ്വയം കേരളത്തില്‍ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിച്ചതാണെന്നു’ സാബു ജേക്കബ് പറഞ്ഞിരുന്നു. നമ്മള്‍ ഇന്നും 50 വര്‍ഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്.

ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂവെന്നും സാബു പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നു പുറത്തു നിക്ഷേപത്തിനായി പോകുന്നതില്‍ വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല. ഇത് തന്റെ മാത്രം പ്രശ്നമായിട്ട് ആരും കണക്കാക്കരുത്. മലയാളികളുടെ പ്രശ്നമാണ,് സ്ത്രീകളുടെ പ്രശ്നമാണ്. ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്നമാണ്. സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നത്.

എനിക്കൊന്നും സംഭവിക്കാനില്ല കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം കാരണം അവിടെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിക്കും. ഈ നാട്ടില്‍ ഞാന്‍ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ലന്നും അദേഹം വ്യക്തമാക്കിയിരുന്നു.

Karma News Network

Recent Posts

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

8 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

1 hour ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 hour ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago