kerala

ഇതാണ് പിണറായി സർക്കാരിനെ നാണം കെടുത്തിയ ആ കേരള സ്റ്റേറ്റ് കാർ, KL 01 BH 2440 ഇപ്പോൾ താരമാണ്

തിരുവനന്തപുരം. ഇതാണ് പിണറായി സർക്കാരിനെ നാണം കെടുത്തിയ ആ കേരള സ്റ്റേറ്റ് കാർ. ഈ കാറിലാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രധാന സെക്രട്ടറിയുടെ ഡ്രൈവർ പീഡനത്തിനായി പോയത്. സർക്കാർ ചിലവിൽ സർക്കാർ വക സ്റ്റേറ്റ് കാറിൽ ഡ്രൈവർ പീഡനത്തിന് പോയതോടെയാണ് ഈ സ്റ്റേറ്റ് കാർ താരമായി മാറിയത്. KL 01 BH 2440 അങ്ങനെയാണ് കേരളത്തിൽ ‘പീഡന കാർ’ ആയി മാറിയത്.

ഉദ്യോഗസ്ഥന്മാരും മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫും സർക്കാർ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അരങ്ങു തകർക്കുന്നതിനിടെയാണ് സ്റ്റേറ്റ് കാറിൽ പൊയി ലൈംഗീകാതിക്രമം നടത്തിയ സംഭവം പുറത്ത് വരുന്നത്. കുട്ടികൾ സ്കൂളിൽ വിടാനും വീട്ടുസാധനങ്ങൾ വാങ്ങാനും തുടങ്ങി കാമുകിമാരെ കാണാൻ വരെ സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്തു വരുകയായിരുന്നു. സർക്കാർ ഉത്തരവുകൾ പരസ്യമായി ലംഘിച്ച് ആണ് ഇത് നടന്നു വന്നിരുന്നത്.

സർക്കാർ വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ, വാഹനത്തിന്റെ നിയന്ത്രണ അധികാരിയിൽനിന്ന് ആ വർഷം ഏറ്റവും കൂടുതൽ ഇന്ധനം ഉപയോഗിച്ച മാസത്തിലെ ഇന്ധനത്തിന്റെ വിലയുടെ 50% പിഴയായി ഈടാക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് ധനവകുപ്പിന്റെ നിലവീലുള്ള ഉത്തരവ്. ഉത്തരവിലെ നിർദേശങ്ങൾ പാലിക്കാത്തതാണ് സർക്കാർ വാഹനം ദുരുപയോഗം ചെയ്ത് മ്യൂസിയം പരിസരത്തുവച്ച് വനിതാ ഡോക്ടറെ ആക്രമിക്കുന്ന സംഭവത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയത്.

സർക്കാർ വാഹനങ്ങൾ ഉദ്യോഗസ്ഥരെ താമസസ്ഥലത്തുനിന്ന് ഓഫിസിലെത്തി ക്കാനോ തിരിച്ച് വീട്ടിലെത്തിക്കാനോ ഉപയോഗിക്കരുതെന്നു ധനകാര്യ പരിശോധനാ വിഭാഗം 2008ൽ ഇറക്കിയ ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്ക് ഒഴികെയുള്ള ഉത്തരവാണിത്. സർക്കാർ വാഹനങ്ങൾ ഓഫിസുകളിൽനിന്നുള്ള ഔദ്യോഗിക യാത്രകൾക്കായി പരിമിതപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുള്ളതാണ്.

ഷോപ്പിങ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷന്‍, സിനിമ, മാർക്കറ്റ്, ആരാധനാലയങ്ങൾ, വിവാഹം, കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുക തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല. പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, വകുപ്പ് തലവൻമാർ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്ക് തുക അടച്ച് സ്വകാര്യ ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കാമെന്ന ആനുകൂല്യമുണ്ട് എന്നത് മുതലെടുത്താണ് വ്യാപകമായ തോതിൽ ദുരുപയോഗം നടക്കുന്നത്.

പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവർക്ക് പോലും യാത്ര തുടങ്ങുന്നതിനു മുൻപ് ലോഗ് ബുക്കിൽ വിവരം രേഖപ്പെടുത്തണം. യാത്ര അവസാനിച്ചാൽ യാത്ര ചെയ്ത ദൂരവും ഉദ്യോഗസ്ഥന്റെ ഒപ്പും ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. ലോഗ് ബുക്ക് വാഹനത്തിൽ തന്നെ സൂക്ഷിക്കണം. പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലോഗ് ബുക്ക് കൈമാറണം എന്നൊക്കെയാണ് വ്യവസ്ഥയെങ്കിലും മിക്കവാഹനങ്ങളുടെയും കാര്യത്തിൽ ഇതൊക്കെ മാസാവസാനമുള്ള വേലയായി കാണുകയാണ് ചെയ്യുന്നത്.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

10 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

43 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago