kerala

‘പര്‍ദയിട്ട് മുഖം മറച്ച് നവോദ്ധാനം നടപ്പിലാക്കിയ പിണറായി വിജയന് ഈ പോസ്റ്റ് സമർപ്പിക്കുന്നു, മരുമോൻ കാണേണ്ട പോസ്റ്റ് മുക്കേണ്ടിവരും.. ടീച്ചറെ’..

മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരി ക്കുകയാണ്. സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയും സ്തനാർബുദ ഗവേഷകയുമായ റയ്യാന ബര്‍നാവിയെ പ്രശംസിച്ചു കൊണ്ട് കെകെ ശൈലജ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലായിട്ടുള്ളത്. റയ്യാന ബര്‍നാവിയുടെ ചിത്രത്തോടൊപ്പമാണ് ആശംസാകുറിപ്പ് കെകെ ശൈലജ പങ്കുവെച്ചിരിക്കുന്നത്.

‘സങ്കുചിത മതചിന്തകളിലൂന്നി സ്ത്രീകളുടെ സ്വതന്ത്ര ചിന്തകളേയും അവകാശങ്ങളേയുമാകെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി കൂടിയാണ് ഈ ബഹിരാകാശ ദൗത്യം’ എന്ന് പറഞ്ഞാണ് ശൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഈ വരികളാണ് ഇപ്പോൾ സൈബറിടത്തിലെ ചര്‍ച്ച.

ശൈലജയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേർ പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. പര്‍ദയിട്ട് മുഖം മറച്ച് നവോദ്ധാനം നടപ്പിലാക്കിയ പിണറായി വിജയന് ഈ പോസ്റ്റ് സമർപ്പിക്കുന്നു, മരുമോൻ കാണേണ്ട പോസ്റ്റ് മുക്കേണ്ടിവരും, ടീച്ചറെ നിങ്ങൾ സങ്കിയായിരുന്നോ, എപ്പോഴാണ് പോസ്റ്റ് മുക്കുന്നത്, തുടങ്ങി ഒട്ടേറെ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം പോലും ഉറപ്പിക്കാൻ കഴിയാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖത്തടിക്കുന്ന മറുപടി എന്നും, ആദ്യം സ്വന്തം പാര്‍ട്ടിയിൽ സ്ത്രീ പ്രാതിനിധ്യം നടപ്പിലാക്കു എന്നും തുടങ്ങി കമന്റുകൾ നിറയുകയാണ്.

Karma News Network

Recent Posts

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

23 mins ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

1 hour ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

1 hour ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

2 hours ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

3 hours ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

3 hours ago