national

ഇക്കുറി റിപ്പബ്ലിക് ദിന പരേഡിന് സർപ്രൈസ് ഒരുക്കി കേന്ദ്ര സർക്കാർ

രാജ്യത്ത് വി ഐ പി സംസ്‌കാരം ഒഴിവാക്കാനുള്ള സുപ്രധാന നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് അടുത്തിടെ അന്തരിച്ചപ്പോഴും ചടങ്ങുകൾ ബന്ധുക്കളിൽ മാത്രം ഒതുക്കി ലളിതമായിട്ടാണ് നടത്തിയിരുന്നത്. ഇത് രാജ്യത്ത് ഏറെ ചർച്ചയായി. വരുന്ന റിപ്പബ്ലിക് ദിന പരേഡിലും വി ഐ പി സംസ്‌കാരത്തെ കയ്യകലത്തിൽ നിർത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചി രിക്കുന്നത്. ഇതിനായി 2023 റിപ്പബ്ലിക് ദിന പരേഡ് കാണാനെത്തുവർക്കുള്ള ഇരിപ്പിടത്തിൽ മുൻ നിര റിക്ഷാ വലിക്കുന്നവർക്കും തെരുവ് കച്ചവടക്കാർക്കും, ശുചീകരണ തൊഴിലാളികൾക്കും ഇടം ഒഴിച്ചിടും.

വി വി ഐ പികളും, വി ഐ പികളുമാണ് സാധാരണയായി ഇത്തരം പരിപാടികളിൽ മുൻനിരയിൽ സ്ഥാനം പിടിക്കാറുള്ളത്. പലപ്പോഴും മുൻപിൽ സീറ്റ് ലഭിച്ചില്ലെന്ന പരാതികൾ പ്രമുഖർ ഉയർത്തുന്നതും പതിവാണ്. ഇതിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2023 റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തെ സാധാരണക്കാർക്ക് മുൻനിരയിൽ ഇരിപ്പിടം ഒരുക്കുന്നത്. പുതിയ പാർലമെന്റ് സമുച്ചയമായ സെൻട്രൽ വിസ്റ്റ പ്രോജക്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും മുൻനിരയിലാവും സീറ്റ്. ഇവരെയെല്ലാം പ്രത്യേക ക്ഷണിതാക്കളായാണ് കൊണ്ടുവരുന്നതെന്ന് പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചിട്ടുണ്ട്. ഈ വർഷം 45,000 സീറ്റുകളാണ് പരേഡിനായി ഒരുക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സർക്കാർ പരിപാടികളിൽ സാധാരണക്കാരുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ സുപ്രധാനമായ നടപടികൾ സ്വീകരിച്ചുവരികയാണ്. രാജ്യത്തിന്റെ മിക്കയിടങ്ങളിലും പ്രധാന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം അത് യാഥാർത്ഥ്യമാക്കിയ തൊഴിലാളികളെ പ്രധാനമന്ത്രി നേരിൽ കാണാറുണ്ട്. അവർക്കൊപ്പം ആഹാരം കഴിക്കുകയും, ഫോട്ടോ എടുക്കുകയും ചെയ്യുന്നതും പതിവാണ്.

നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ ശേഷം പദ്മ അവാർഡുകളിൽ നിന്നും വി ഐ പി സംസ്‌കാരം എടുത്തു കളയുകയുണ്ടായി. ഇതോടെ പത്മ അവാർഡ് ജേതാക്കളുടെ പട്ടികയിൽ സാധാരണക്കാരും ഇടം നേടി തുടങ്ങി. റിപ്പബ്ലിക് ദിന പരേഡ് നടത്തുന്ന പാതയായ രാജ്പഥിനെ കഴിഞ്ഞ വർഷം മുതൽ കർത്തവ്യ പാത എന്നാണ് അറിയപ്പെടുന്നത്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യ അതിഥി ഈജിപ്ത് പ്രസിഡന്റായ അബ്ദുൽ ഫത്താഹ് അൽസിസിയാണ്. ഈജിപ്തിൽ നിന്നുള്ള 120 അംഗങ്ങൾ പരേഡിൽ പങ്കെടുക്കുന്നുണ്ട്.

സമ്പൂർണ വീഡിയോ സ്റ്റോറി കാണുക

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

15 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

17 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

31 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

33 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago