crime

ജീവൻ വേണമെങ്കിൽ ചാടി രക്ഷപ്പെട്ടോ അല്ലെങ്കിൽ വാഹനം ഇടിപ്പിക്കും, കസ്റ്റഡിയിലെടുത്ത വാഹനത്തിൽനിന്ന് പോലീസുകാരനെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

തൊടുപുഴ . മോഷ്ടിച്ച വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് വരുന്നതിനിടെ പോലീസുകാരനെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. വെങ്ങല്ലൂർ ചെറുകരകുന്നേൽ നിബുൻ (34) ആണ് അറസ്റ്റിലായത്.

സെപ്റ്റംബർ ഒമ്പതിനായിരുന്നു സംഭവം. മോഷ്ടിച്ച വാഹനവുമായി ഒരാൾ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ സി.ഐ. സുമേഷ് സുധാകർ ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിക്കാൻ പട്രോളിങ് സംഘത്തിന് നിർദേശം നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പോലീസ് സംഘത്തിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഗോവിന്ദൻനായർ നിബുനിന് ഒപ്പം വാഹനത്തിൽ കയറി.

എന്നാൽ സ്റ്റേഷന് അടുത്തെത്തിയപ്പോൾ ഇയാൾ വാഹനം പെരുമ്പള്ളിച്ചിറ ഭാഗത്തേക്ക് തിരിച്ചുവിട്ടു. വണ്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനോട് “ജീവൻ വേണമെങ്കിൽ ചാടി രക്ഷപ്പെട്ടോ അല്ലെങ്കിൽ വാഹനം ഇടിപ്പിക്കും” എന്ന് ഭീഷണിപ്പെടുത്തി. പോലീസുകാരൻ ചാടി ഇറങ്ങിയപ്പോൾ നിബുൻ വാഹനവുമായി കടന്നുകളഞ്ഞു.

രണ്ടാഴ്ചയായി പോലീസ് ഇയാളെ തിരയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കാലടി ഭാഗത്ത് കണ്ടെത്തി. ഉടൻ അറസ്റ്റുചെയ്തു. വാഹനം കസ്റ്റഡിയിൽ എടുത്തു.കർണാടക രജിസ്ട്രേഷനിലുള്ള വാഹനം മോഷ്ടിച്ചതല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.മാരായ അജയകുമാർ, ഷംസുദീൻ, സി.പി.ഒ. ഫൈസൽ നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

14 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

41 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago