topnews

കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് തോമസ് കെ തോമസ്

കുട്ടനാട്ടില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് തോമസ് കെ തോമസ്. പ്രഭുല്‍ പട്ടേല്‍ തന്നെ ടെലിഫോണില്‍ വിളിച്ച് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. കുട്ടനാട്ടില്‍ വലിയ വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. തനിക്കു ജയം ഉറപ്പാണ്. മാണി സി. കാപ്പനു വേണ്ടി സീറ്റ് വിട്ടു നല്‍കാന്‍ തയാറായിരുന്നു. എന്‍സിപി നേതൃത്വം തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുനീങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ പരിഗണിക്കുമെന്നതില്‍ തെറ്റില്ല. പക്ഷേ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുക അനുഭവ സമ്പത്ത് കൂടി പരിഗണിച്ചായിരിക്കും. പാലാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കും. താന്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ലെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

Karma News Editorial

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

11 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

14 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

44 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

51 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago