world

ലോകത്തെയാകെ ഞെട്ടിച്ച് ആ നാല് കുട്ടികൾ, 40 ദിവസം ആമസോൺ വനത്തിൽ, ഇവർ ഇനി ചരിത്രത്തിന്റെ ഭാഗമാകും

കൊളംബിയയിലെ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയ സംഭവം ആണ് ലോകമാധ്യമങ്ങളിൽ ശനിയാഴ്ച്ച മുഖ്യ വാർത്തയായത്. വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെയും വെള്ളിയാഴ്ച ജീവനോടെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിക്കുന്നത്. 11 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെയുള്ളവരെയാണ് രക്ഷിക്കാനായത്.

ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടികളെ കണ്ടെത്തിയത് രാജ്യത്തിനാകെ സന്തോഷകരമായ കാര്യമാണെന്ന് പ്രസിഡൻ്റ് പറഞ്ഞിരിക്കുന്നു. അതിജീവനത്തിൻ്റെ ഈ സംഭവം ലോക ചരിത്രത്തിൻ്റെ ഭാഗമാവുകയാണ്. ഈ കുട്ടികൾ കൊളംബിയയുടെ കുട്ടികളാണ്. വൈദ്യസഹായമടക്കമുള്ളവ കുട്ടികൾക്ക് ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചിട്ടുണ്ട്.

മെയ് ഒന്നിന് ഉണ്ടായ വിമാന അപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞും നാലും ഒൻപതും പതിമൂന്നും വയസുള്ള സഹോദരങ്ങളും
ആമസോൺ കാട്ടിൽ അകപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന കുട്ടികളുടെ അമ്മ ഉൾപ്പെടെ പ്രായപൂർത്തിയായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. കുട്ടികൾ അപകസ്ഥലത്ത് നിന്നും ദൂരേക്ക് മാറിപ്പോയതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവർക്കായുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്.

കുട്ടികൾ സഞ്ചരിച്ച പ്രദേശത്ത് ഉപേക്ഷിച്ച കുപ്പിയടക്കമുള്ള വസ്തുക്കൾ തെരച്ചിൽ നടത്തിയ സൈന്യത്തിന് ലഭിച്ചത് നിർണായകമായി. ഫീഡിങ് ബോട്ടിൽ, ഹെയർ ക്ലിപ്പ് എന്നിവ വനത്തിൽ നിന്നും കിട്ടിയിരുന്നു. കുട്ടികൾ കഴിച്ച പഴങ്ങളുടെ ഭാഗങ്ങൾ കിട്ടുകയും, താൽക്കാലിക ഷെൽട്ടർ വനത്തിൽ കണ്ടെത്തുകയും ചെയ്തതോടെ കുട്ടികൾ ജീവനോടെയുണ്ടെന്ന് തെരച്ചിൽ സംഘം സ്ഥിരീകരിക്കുക ഉണ്ടായത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിൽ ആണ് ഒടുവിൽ വിജയം കാണുന്നത്.

സൈനിക ഹെലികോപ്റ്ററുകളടക്കം ഉപയോഗിച്ചാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ സൈന്യം ലക്ഷ്യത്തിലെത്തുന്നത്. പ്രദേശവാസികളുടെ സഹായം സൈന്യത്തിന് കിട്ടിയിരുന്നു. കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നിർജ്ജലീകരണത്തിൻ്റെ പ്രശ്നം മാത്രമാണ് കുട്ടികൾക്ക് നിലവിൽ ഉള്ളത്.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

17 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

22 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

42 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

55 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago