kerala

‘വന്ദേഭാരതി’നെ നോക്കി, വരട്ടേ…ഭാരത്‌ എന്ന് പറയാത്തവര്‍ മലയാളികളല്ല. ഭാരത് ട്രയിനിൽ സിപിഎമ്മിനെ ചെകിടത്തടിച്ച് പന്ന്യന്‍ രവീന്ദ്രന്റെ മകന്റെ കവിത

കെ റെയില്‍ വരാന്‍ വേണ്ടി വന്ദേഭാരതിനെ എതിര്‍ക്കുന്ന സിപിഎമ്മിന് കവിതയിലൂടെ ശക്തമായ രാഷ്ട്രീയ മറുപടി നല്‍കി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. കെ റെയില്‍ കാരറ്റ് പോലെ കേരളത്തെ വെട്ടിമുറിക്കുമ്പോള്‍ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത്‌ എന്ന് പറയാത്തവര്‍ മലയാളികളല്ല എന്നാണ് തന്റെ ഫെയിസ് ബുക്കില്‍ കുറിച്ച കവിതയില്‍ രൂപേഷ് എഴുതിയിരിക്കുന്നത്.

പാളം തെറ്റാതെ വന്ദേഭാരത് കുതിച്ചോടുമ്പോള്‍ കിതച്ചുകൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിച്ചാല്‍ കുടുങ്ങാന്‍ പോവുക മോദിയല്ല വലിക്കുന്നവര്‍ തന്നെയാകുമെന്ന് സിപിഎമ്മിന് രൂപേഷ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട് എന്നതാണ് ശ്രദ്ധേയം.

വന്ദേ ഭാരത്തിന്റെ വരവറിഞ്ഞത് മുതൽ എതിര്‍പ്പുമായി സിപിഎം പോർ ഒരുക്കൂമ്പോഴാണ് ഇവരൊന്നും മലയാളികളല്ല എന്ന് മുതിര്‍ന്ന സിപിഐ നേതാവിന്റെ മകന്‍ കവിതയിലൂടെ സി പി എമ്മിനെ ആക്ഷേപിച്ചിരിക്കുന്നത്. കെ റെയിലിനെ സിപിഐ എതിര്‍ക്കുമ്പോള്‍ ആ നിലപാടിനൊപ്പം നിന്നു സിപിഎമ്മിനെ വിമര്‍ശിക്കുക കൂടി ചെയ്യുകയാണ് ഈ കവിത. വന്ദേ ഭാരത്.. വരട്ടെ ഭാരത് എന്നാണ് കവിതയ്ക്ക് പേര് പോലും നൽകിയിട്ടുള്ളത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കവിതയിലൂടെ ഒന്ന് കൂട്ടാനും രൂപേഷ് മറന്നിട്ടില്ല. അപ്പം വിൽക്കാനും തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല എന്നാണ് കവിതയിൽ രൂപേഷ് പറഞ്ഞിട്ടുള്ളത്. അപ്പം വില്‍ക്കണമെങ്കില്‍ വന്ദേഭാരത് പോരാ കെ റെയില്‍ തന്നെ വേണം. വന്ദേഭാരതില്‍ അപ്പം ചീഞ്ഞുപോകും എന്ന് പറയുന്ന ഗോവിന്ദനോട് അപ്പം വില്‍ക്കാന്‍ നല്ലത് വന്ദേഭാരത് തന്നെയാണ് എന്നും രൂപേഷ് പറയുകയാണ്.

വന്ദേഭാരതിന് മോദി കൊടിയുതിര്‍ത്താലും ഇടതുപക്ഷം വെടിയുതിര്‍ത്താലും വലതുപക്ഷം വാ തോരാതെ സംസാരിച്ചാലും മോടിയുള്ള വണ്ടിയില്‍ ടിക്കറ്റ് എടുക്കുന്നവരുടെ മനസില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല. കെ റെയില്‍ കേരളത്തെ കാരറ്റ് പോലെ വെട്ടിമുറിക്കുമ്പോള്‍ വെട്ടാതെ തട്ടാതെ തൊട്ടു നോവിക്കാതെ ചീറിയോടി വരുന്ന വന്ദേ ഭാരതിനെ നോക്കി, വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം യേശുദാസിന്റെ ശ്രുതിമധുരമാകുകയുള്ളൂ എന്നാണ് രൂപേഷ് കുറിച്ചിരിക്കുന്നത്.

വന്ദേഭാരത് വൈകിയാണ് കേരളത്തില്‍ എത്തിയത്. അപ്പോള്‍ ആ പരിഭവത്തോടെ വാരിയെടുത്ത് വീട്ടുകാരനാക്കുമ്പോഴേ വീട്ടിലൊരു ‘ഉസൈൻ ബോൾട്ട് ‘കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ . വന്ദേ ഭാരത്… എന്ന് പറഞ്ഞു കവിത രൂപേഷ് അവസാനിപ്പിക്കുന്നു.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

15 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

48 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago