national

‘ദി കേരള സ്റ്റോറി’യെ എതിർക്കുന്നവർ ഭീകരരെ പിന്തുണയ്ക്കുന്നു – കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി . ‘ദി കേരള സ്റ്റോറി’ എന്ന വിവാദമായ തീവ്രവാദ വിരുദ്ധ സിനിമയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ‘ദി കേരള സ്റ്റോറി’ എന്ന വിവാദമായ തീവ്രവാദ വിരുദ്ധ സിനിമയെ എതിർത്തും അനുകൂലിച്ചും ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഇങ്ങനെ തുറന്നടിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടും ഇസ്‍ലാമിക് സ്റ്റേറ്റും പോലുള്ള ഭീകര സംഘടനകളുടെ അജൻഡകളെ പിന്തുണയ്ക്കുന്നവരാണ് ഇവരെന്നും ഠാക്കൂർ ആരോപിച്ചിട്ടുണ്ട്. ഗുരുഗ്രാമിൽ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ പരാമർശം.

കേരള സ്റ്റോറി വെറും ഒരു സിനിമ മാത്രമല്ല. വലിയൊരു ഗൂഢാലോചന വെളിച്ചത്തുകൊണ്ടു വരുന്ന സിനിമയാണത്. ഈ സിനിമയെ എതിർക്കുന്നവർ പോപ്പുലർ ഫ്രണ്ട്, ഭീകരർ, ഐഎസ് തുടങ്ങിയവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത് – ഠാക്കൂർ പറഞ്ഞു. പെണ്‍കുട്ടികളെ ഭീകരതയിലേക്ക് ആകർഷിക്കുന്നതെങ്ങനെയാണെന്ന് ചിത്രം വിവരിക്കുന്നത്. ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയെ പിന്തുണച്ച് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നിരുന്നു. കർണാടകയിലെ ബെല്ലാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രി വിവാദ സിനിമയെ അനുകൂലിച്ച് സംസാരിക്കുന്നത്.

‘കോൺഗ്രസ് ഈ സിനിമ നിരോധിക്കാനും ഭീകരസംഘടനകൾക്ക് പിന്തുണ നൽകുവാനുമാണ് ശ്രമിക്കുന്നത്. അവർക്ക് എല്ലാം നിരോധിക്കാനും വികസനം തടയാനും മാത്രമാണ് അറിയുക. ‘ജയ് ബജറ്ങ് ബലി’യെന്ന് വിളിക്കുന്നത് പോലും അവർക്ക് പ്രശ്നമാണ്. ഭീകരവാദ ഗൂഢാലോചന അടിസ്ഥാനമാക്കിയാണ് ‘ദ് കേരള സ്റ്റോറി’ നിർമ്മിച്ചിട്ടുള്ളത്. അത് ഭീകരവാദത്തിന്റെ വിരൂപമായ സത്യമാണ് പുറത്തുകാട്ടുന്നത്. വോട്ട് ബാങ്കിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നത്’ – മോദി പറഞ്ഞിരുന്നു.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

26 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

59 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago