world

‘ലാദനെ സംരക്ഷിച്ചവര്‍ ധര്‍മോപദേശം നടത്തേണ്ട’

അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ സംരക്ഷിച്ചവര്‍ക്ക് ധര്‍മോപദേശം നടത്താന്‍ യോഗ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുഎന്നില്‍ പാകിസ്ഥാനെ നിര്‍ത്തിപ്പൊരിച്ച് ഇന്ത്യ. കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി. യുഎന്നില്‍ ഇന്ത്യയോട് ഇരന്നുവാങ്ങലാണ് പാകിസ്ഥാന്റെ സ്ഥിരം പണി. ഇത്തവണയും കശ്മീരും പൊക്കിപ്പിടിച്ചോണ്ട് വന്ന പാകിസ്ഥാന്‍ പ്രതിനിധിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പഞ്ഞിക്കിട്ടു. അന്താരാഷ്ട്ര വേദികളിലൊക്കെ പാകിസ്ഥാന് സ്വന്തം രാജ്യത്തിന്റെയും ജനതയുടേയും കാര്യം പറയാനില്ല, മറിച്ച് കശ്മീരും ഇന്ത്യയേയും കുറിച്ച് കുറ്റം പറയാനേ ഉള്ളു. ഇത്തവണയും പാകിസ്ഥാന്‍ പതിവ് തെറ്റാതെ അത് ആവർത്തിച്ച് ഇരന്നു വാങ്ങുകയായിരുന്നു.

യു.എന്‍. രക്ഷാകൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയ പാകിസ്താനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയായിരുന്നു ഇന്ത്യ. അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ സംരക്ഷിച്ച, അയല്‍രാജ്യത്തെ പാര്‍ലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് ധര്‍മോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. യു.എന്‍. കൗണ്‍സിലില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എസ്. ജയ്ശങ്കറുടെ രൂക്ഷവിമര്‍ശനം.

‘ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ത്തേണ്ട കാര്യംപോലുമില്ല. അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന് ഭരണകൂടം പിന്തുണ നല്‍കുന്ന കാര്യത്തിനും അത് ബാധകമാണ്. അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ സംരക്ഷിച്ച, അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് യു.എന്‍ രക്ഷാകൗണ്‍സിലിനു മുന്നില്‍ ധര്‍മോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ല’, ജയശങ്കര്‍ പറഞ്ഞു.

തീര്‍ച്ചയായും, ഞങ്ങള്‍ എത്രയും പെട്ടെന്നുതന്നെ അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധി തുടങ്ങി സുപ്രധാനവെല്ലുവിളികളോടുള്ള കാര്യക്ഷമമായ പ്രതികരണമാണ് യു.എന്നിന്റെ വിശ്വാസ്യതയെ നിര്‍ണയിക്കുകയെന്നും അദ്ദേഹം യു.എന്‍ രക്ഷാ കൗണ്‍സിലില്‍ പറഞ്ഞു.

അന്താരാഷ്ട്ര് വേദികളില്‍ പാകിസ്ഥാന്റെ തീവ്രവാദം മുഖം വലിച്ച് കീറുന്നത് ഇന്ത്യയാണ്. ഒപ്പം പാകിസ്ഥാനെ താങ്ങി നില്‍ക്കുന്ന ചൈനയേയും ഇന്ത്യ ശക്തമായ രീതിയില്‍ വിമര്‍ശിക്കാറുണ്ട്. പാക് ഭീകരരെ സംരക്ഷിച്ച് സംസാരിക്കുന്നതും ചൈനയാണ്. പാകിസ്ഥാനിലെ ഭീകര ഗ്രൂപ്പുകള്‍ക്ക് എല്ലാ സഹായവും നല്‍കുന്നത് ചൈനയാണ്. ആയുധവും പണവും ഒഴുക്കുന്നതും ചൈന. പാകിസ്ഥാന്റെ കശ്മീര്‍ വാദത്തിന് കൂട്ടുനില്‍ക്കുന്നതും ചൈന മാത്രമാണ്.

കശ്മീരിലേക്കും ലഡാക്കിലേക്കും നോക്കി വെറുതെ വെള്ളമിറക്കണ്ടയെന്ന് യുഎന്നില്‍ പാകിസ്ഥാനും ചൈനയ്ക്കും മുന്‍പ് ഇന്ത്യ താകക്ീത് നല്‍കിയിട്ടുണ്ട്. കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് പാകിസ്താന്‍ അന്താരാഷ്ട്ര വേദികളില്‍ വാദിക്കുന്നത്. ചൈനയുടെ സഹായത്തോടെയാണ് പാകിസ്താന്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ആരോപണം പതിവാക്കിയി രിക്കുന്നത്. അതാത് വേദിയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പാകിസ്താന്റെ ഭീകരസംഘടനാ ബന്ധങ്ങളും നുഴഞ്ഞുകയറ്റങ്ങളും തെളിവുസഹിതം നിരത്തിയാണ് നിരന്തരം പാകിസ്താന്റെ വായടപ്പിക്കുന്നത്.

പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കശ്മീരിലെ ജനങ്ങളുടെ ദുരിതം ഇന്ത്യ വിവരിച്ചതോടെ പാകിസ്താന്‍ പ്രതിനിധി ഉത്തരം നല്‍കാനാകാതെ നിന്നുരുകുന്നു. ജമ്മുകശ്മീരിലെ ജനങ്ങളുടെ എല്ലാ ജനാധിപത്യ അവകാശവും ഇല്ലാതാക്കിയ 370-ാം വകുപ്പ് റദ്ദാക്കിയതിലൂടെ ഇന്ത്യയുടെ ഭരണഘടനാ പരമായ എല്ലാ സ്വാതന്ത്ര്യവും ജനങ്ങള്‍ ഇന്ന് ആസ്വദിക്കുകയാണ്. 2019ന് ശേഷം ജമ്മുകശ്മീരിലെ അതിര്‍ത്തി കടന്നുള്ള ഭീകരതയും നുഴഞ്ഞുകയറ്റവും ഗണ്യമായ തോതില്‍ കുറഞ്ഞെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Karma News Network

Recent Posts

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

11 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

34 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

36 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

37 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

45 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

1 hour ago