kerala

‘പിടി വിട്ടു, രക്ഷ തേടി’ വാഴക്കുല വിഷയത്തിൽ ചിന്ത ജെറോം ചങ്ങമ്പുഴയുടെ മകളുടെ വീട്ടിൽ

കൊച്ചി . തന്റെ പ്രബന്ധത്തിൽ ‘വാഴക്കുല’ മാറി ഡോക്ടറേറ്റ് കൈവിട്ടുപോകുമോ എന്ന അവസ്ഥയിൽ ചങ്ങമ്പുഴയുടെ മകളുടെ വീട്ടിൽ ഓടിയെത്തി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. തെറ്റായ പ്രബന്ധത്തിനു ഡോക്ടറേറ്റ് നൽകിയത് പിൻവലിക്കണമെന്നും ഗൈഡ് നൽകിയവർക്കെതിരെ പോലും നടപടി ഉണ്ടാവണമെന്ന് ചങ്ങമ്പുഴയുടെ മകൾ ആവശ്യപെട്ടിരുന്നതാണ്.

ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയുടെ എറണാകുളത്തെ വീട്ടിലെത്തി തനിക്ക് അബദ്ധം പറ്റിയതാണെന്നും, മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നും ചിന്ത കുടുംബാം​ഗങ്ങളോട് പറയുകയുണ്ടായി. യൂണിവേഴ്സിറ്റി അന്വേഷണ കമ്മറ്റിയെ നിയോഗിക്കാനിരിക്കെയും, ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കെയുമാണ് ചിന്ത സ്വയ രക്ഷക്കായി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ വിശദീകരണവുമായി ചങ്ങമ്പുഴയുടെ വീട്ടിലെത്തിയ ചിന്ത ജെറോം കുടുംബാം​ഗങ്ങളെ കാണുകയായിരുന്നു. തുടർന്ന് ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ഉണ്ടായി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചങ്ങമ്പുഴയുടെ മകളെ കണ്ട വിവരം ചിന്ത അറിയിച്ചിട്ടുണ്ട്. ലളിത ചങ്ങമ്പുഴയ്ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു. വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തിൽ ചിന്ത എഴുതിയിരുന്നത്. ഇത് വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെ സാന്ദർഭികമായി സംഭവിച്ച തെറ്റാണെന്ന് ചിന്ത വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ചങ്ങമ്പുഴയുടെ മകളെ കാണാൻ സ്വയ രക്ഷക്കായി എത്തിയിരിക്കുന്നത്.

ചിന്തയുടെ കുറിപ്പ്

‘ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചു. അമ്മയും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസും, റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്. ഒത്തിരി സ്നേഹം, വീണ്ടും വരാം’

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

22 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

29 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

54 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago