കൊച്ചി : പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധ ഭീഷണി. ബോംബെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് എംഎല്‍എയ്ക്ക് ലഭിച്ചു. സംഭവത്തില്‍ എല്‍ദോസ് കുന്നപ്പള്ളി മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി.
കഴിഞ്ഞ ദിവസമാണ് കത്ത് ലഭിച്ചത്. കിറ്റക്സ് ഗ്രൂപ്പിനെതിരെ ശബ്ദിച്ചാല്‍ കൊന്നുകളയുമെന്നാണ് കത്തിലുള്ളത്. അബ്ദുള്‍ റഹിമാന്‍ എന്നയാളുടെ പേരിലാണ് കത്ത്. വിലാസവും കത്തില്‍ കുറിച്ചിട്ടുണ്ട്. ഇത് ശരിയായ വിലാസമാണോയെന്നതില് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്. കിഴക്കമ്ബലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യിലിരിപ്പുകൊണ്ടാണ് പഞ്ചായത്ത് ഭരണം ട്വന്റി ട്വന്റിക്ക് ലഭിച്ചത്. കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന ആളാണ് പിടി തോമസ്. അയാള്‍ വിചാരിച്ചാല്‍ ട്വന്റി ട്വന്റിയെ തകര്‍ക്കാനാകില്ലെന്നും കത്തില്‍ പറയുന്നു. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.
മുഴുവന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കും ഭീഷണിക്കത്ത് അയച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് എഴുത്ത് അവസാനിക്കുന്നത്.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…