topnews

സുനിതാ ദേവദാസ് ‘ദേവദാസി’, സംഘി സ്ത്രീ, ഉസ്താദിനെ വിമർശിച്ചതിനു തിരിച്ചടി

പ്രവാചകൻ ആറാം വയസുകാരിയുമായല്ല, പത്താം വയസുകാരിയുമായാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് എന്ന് പ്രഭാഷണം നടത്തിയ ഇസ്ളാമിക മതപ്രഭാഷകൻ വിഎച്ച് അലിയാർ അൽ ഖാസിമി മൗലവിയെ വ്യക്തിപരമായി ആക്രമിച്ച സി.പി.എം ആക്ടിവിസ്ടും സൈബർ പോരാളിയുമായ കാനഡയിൽ താമസിക്കുന്ന സുനിതാ ദേവദാസിനെ കൊല്ലും എന്ന് ഭീഷണി. സുനിതാ ദേവദാസ് കേരളത്തിൽ വന്നാൽ കൊല്ലും എന്നും വെറുതേ വിടില്ലെന്നും ഭീഷണി വന്നിരിക്കുകയാണ്‌.

പ്രവാചകനെതിരെ വ്യാപകമായി വിമർശനം ഉയരുന്നുണ്ടെന്നും, എല്ലാവരും അദേഹം ആറാംവയസുകാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് പ്രചരിപ്പിക്കുകയാണെന്നും അദേഹം ആ വീഡിയോയിൽ പറഞ്ഞിരുന്നു.  എന്നാൽ, ഈ വാദം ശരിയല്ലന്നും ഇങ്ങനെ പറയുന്നവരെ ഭൂമിയിൽ വെച്ചുകൂടെന്ന് മതപ്രഭാഷകനായ അലിയാർ മൗലവി ഭീഷണിമുഴക്കി. തുടർന്ന് അദേഹം ആറാം വയസുകാരിയുമായല്ല, പത്താം വകസുകാരിയുമായാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും വീഡിയോയിൽ പറയുന്നുണ്ട്.  ഇതിനെതിരേ ആയിരുന്നു സുനിതാ ദേവദാസിന്റെ പ്രതികരണം.ഇയാളെ വീട്ടിലിരുത്തണമെന്നും സുനിത വീഡിയേയിൽ ആഹ്വാനം ചെയ്തിരുന്നു. ഇത്തരം മതപ്രഭാഷണം നടത്തുന്നവരെ നിയമംമൂലം നിരോധിക്കണമെന്നും സുനിത വീഡിയോയിൽ പറഞ്ഞിരുന്നു.സുനിത അലിയാർ മൗലവിയെ വിമർശിച്ചതോടെ ഇസ്ളാമിക വിശ്വാസികൾ സുനിതയേ ചാണക സംഘി ആക്കി വ്യാപകമായി പോസ്റ്ററുകൾ ഇറക്കി. സംഘി സുനിതാ എന്ന് കമന്റുകളും ഇറക്കി. ഇവരെ ഇടത് പക്ഷ സൈബർ വിഭാഗത്തിൽ നിന്നും പുറത്താക്കണം എന്ന് മറ്റൊരു വിഭാഗം ആവശ്യം ഉയർത്തി. കാനഡ അമ്മായി കേരളത്തിൽ വരാൻ ഇനി മുട്ട് കൂട്ടിയിടിക്കും എന്നും മുസ്ളീം വിശ്വാസികൾ പ്രതികരിച്ചു.

പ്രവാചകനെ വിമർശിച്ചാൽ തലയറക്കുമെന്ന് വരെയുള്ള ഭീഷണി വീഡിയോയ്ക്ക് താഴെ കമന്റുകളായി എത്തിയിട്ടുണ്ട്. സുനിത ജീവനോടെ കേരളത്തിൽ എത്തില്ലെന്നും ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്.  സുനിതയുടെ വിമർശനം വ്യക്തിപരമായി ആക്ഷേപം ആയി പോയി എന്നും മാന്യത ഇല്ലാത്തതിനാലാണ്‌ ഈ വിധത്തിൽ പ്രതികരിക്കുന്നത് എന്നും സുനിതക്ക് മറുപടിയുമായി വിഎച്ച് അലിയാർ അൽ ഖാസിമി മൗലവി രംഗത്ത് വന്നു.

സുനിത ഇതുവരെ സി.പി.എം സഖാക്കൾക്ക് മാത്രമായിരുന്നില്ല എസ് ഡി പി ഐക്കും മുസ്ളീം തീവ്ര നിലപാടുകാർക്കും എല്ലാം പ്രിയങ്കരിയായിരുന്നു. എന്നാൽ മത പ്രഭാഷകനെതിരേ വീഡിയോ ചെയ്തത് മൂലം മുസ്ളീം മത വിഭാഗക്കാർ പെട്ടെന്ന് സുനിതക്കെതിരേ തിരിയുകയായിരുന്നു. മാത്രമല്ല സംഘപരിവാർ ഇടത്ത് സുനിതയേ മാറ്റി പ്രതിഷ്ടിക്കുകയും ചെയ്തു. പ്രഭാഷകൻ വിഎച്ച് അലിയാർ അൽ ഖാസിമി മൗലവിയും സുനിതയെ സംഘപരിവാറുകാരിയായ സ്ത്രീ എന്നും മഹതി എന്നും ഒക്കെ മറുപടി വീഡിയോയിൽ ആക്ഷേപിക്കുന്നുണ്ട്. സുനിതക്കെതിരേ വിഎച്ച് അലിയാർ അൽ ഖാസിമി മൗലവി നല്കിയ മറുപടിയിൽ ഇങ്ങിനെ പറയുന്നു…വീട്ടിലിരുന്നാണല്ലോ ഈ സ്ത്രീ ഇങ്ങിനെ പറയുന്നത്.ഈ സഹോദരി വളർന്നിട്ടില്ല. സുനിതാ ദേവദാസ് സംഘപരിവാർ ആശയമാണ്‌ പറയുന്നത്. അത് തന്നെയാണ്‌ ഈ സ്ത്രീയുടെ നാവിൽ നിന്നും പറയുന്നത്. വിദേശത്തിരുന്ന് സുനിതാ ദേവദാസി ഇങ്ങിനെ ഒക്കെ പറയുന്നത്.ആയിഷക്ക് 6 വയസുള്ളപ്പോൾ പ്രവാചകനുമായുള്ള വിവാഹം നടന്നു. എന്നാൽ 10 വയസ് മുതലാണ്‌ ആയിഷയുമായുള്ള പ്രവാചകന്റെ ഗ്രഹ പ്രവേശനം നടന്നത്. പ്രവാചകൻ 6 വയസുള്ള കുഞ്ഞിനെ ഭോഗിച്ചു എന്നത് ശരിയല്ല എന്നും വിവാഹ ബന്ധത്തിൽ ഏർപ്പെട്ടത് 10 വയസു മുതലാണ്‌ എന്നും പറഞ്ഞു.ഇതിനു കാരണം 9 വയസുള്ളപ്പോൾ ആയിഷക്ക് പ്രായപൂർത്തിയായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും മറുപടിയിൽ പറയുന്നു.വിവാഹ ഉടമ്പടി 6 വയസിൽ നടന്നു എങ്കിലും ഇത്തരത്തിൽ 9 വയസോടെ ആയിഷക്ക് പ്രായ പൂർത്തിയായതിനു ശേഷമാണ്‌ ഒന്നിച്ച് പ്രവാചകനുമായി ജീവിതം ആരംഭിച്ചുട്ടുള്ളു. 10 മുതൽ 18 വയസുവരെ പ്രവാചകനൊപ്പം ആയിഷ ജീവിച്ചു. ആയിഷ ഇല്ലായിരുന്നു എങ്കിൽ പ്രവാചക ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ ലോകത്തിനു കിട്ടില്ലായിരുന്നു. 60 ….65 വയസുള്ള പ്രവാചകൻ ഒരു 6 വയസുകാരിയെ വിവാഹം ചെയ്തു എങ്കിൽ അത് തെളിയിക്കുന്നത് ആ 6 വയസുകാരിയിലെ അത്ഭുത സിദ്ധികൾ പ്രവാചകനു ബോധ്യപ്പെട്ടതിനാലാണ്‌. 60 വയസുള്ള പ്രവാചകൻ 10 വയസുള്ള ആയിഷയുമായി ശാരീരിക ബന്ധത്തിൽ ഏർപെടാൻ തുടങ്ങിയത് അവർക്ക് 9മത്തേ വയസിൽ പ്രായപൂർത്തി ആയതിനാൽ ആയിരുന്നു എന്ന് പറയുമ്പോൾ കൂടുതൽ വിമർശനങ്ങൾ ഇത് ആധുനിക സമൂഹത്തിൽ വീണ്ടും ഉയരാൻ കാരണമായേക്കും.

എന്തായാലും സുനിതാ ദേവദാസ് ചോദിച്ചും ഇരന്നും വാങ്ങിയ പണിയാണ്‌. ചിലത് തുറന്ന് പറഞ്ഞപ്പോൾ സംഘിയാക്കി എങ്കിൽ ഇത്തരത്തിൽ സുനിത മുൻ കാലത്ത് കാര്യങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ ചാണകം എന്നും സംഘി എന്നും അപമാനിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നല്ല കാര്യങ്ങളേ അനുകൂല്കിക്കുന്നവരെയും, ചൈനക്കെതിരേ ശബ്ദിക്കുന്നവരെയും, കാശ്മീരിലെ സമാധാനത്തിനായി ഒന്നിച്ചവരേയും ഒക്കെ ഒറ്റയടിക്ക് സംഘിയാക്കുന്നതിൽ സുനിത തന്റെ കഴിവ് തെളിയിച്ചിരുന്നു. മാത്രമല്ല അനവധി കോൺഗ്രസ് നേതാക്കളേ വരെ കടുത്ത് ഇടത് പക്ഷ തീവ്ര വാദ നിലപാട് പുലർത്തി സുനിത സംഘിപട്ടം നല്കിയിരുന്നു. ഇപ്പോൾ ഒന്ന് ഇരുണ്ട് വെളുത്തപ്പോൾ സുനിതാ ദേവദാസ് നല്ല ഒന്നാനിതരം സംഘിണിയായി എന്നതും കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പ്രയോഗം ശരിയാക്കുന്നു

Karma News Network

Recent Posts

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

12 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

39 mins ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

41 mins ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

1 hour ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

1 hour ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 hours ago