entertainment

ഉർഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണി

മുംബൈ. ടെലിവിഷൻ നടി ഉർഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി. ഭീക്ഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നവീൻ ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാട്‌സാപ്പിലൂടെയാണ് ഉർഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും നവീൻ ഗിരി ഭീഷണി സന്ദേശം അയച്ചത്.

ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഉർഫി ജാവേദിനെ ദുബായിൽ കസ്റ്റ‍ഡിയിലെടുത്തെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരത്തെ ദുബായ് പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതായ റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരുന്നത്.

അതേസമയം, പൊതുസ്ഥലത്ത് പ്രകോപനപരമായ വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിൽ സോഷ്യല്‍ മീഡിയ താരവും നടിയുമായ ഉര്‍ഫി ജാവേദ് ദുബായില്‍ പിടിയിലായെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകർ ശരിയല്ലെന്നാണ് ഉർഫി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഉർഫി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

‘പൊലീസ് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയെന്നുള്ളത് സത്യമാണ്. എന്നാൽ അത് വസ്ത്രത്തിന്റെ പേരിലല്ല. ഞങ്ങൾ ഷൂട്ട് ചെയ്തത് ചില പ്രശ്നങ്ങളുള്ള സ്ഥലത്തായിരുന്നു എന്നതാണ് വാസ്തവം. അതിനാലാണ് അവിടെയെത്തിയ പൊലീസ് ഷൂട്ടിംഗ് അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നത്. അവിടെ ഷൂട്ട് ചെയ്യുന്നതിന് നിശ്ചിത സമയമുണ്ടെന്ന് പ്രൊഡക്ഷൻ ടീമും പറഞ്ഞിരുന്നില്ല. പിന്നീട് അടുത്ത ദിവസം ഇതേ സ്ഥലത്തെത്തി ബാക്കി ഷൂട്ട് ചെയ്യുകയായിരുന്നു.’- ഉർഫി പറഞ്ഞിരിക്കുന്നു.

രാജ്യത്ത് നിയമപരമല്ലാത്ത വസ്ത്രങ്ങൾധരിച്ചെത്തി ചിത്രീകരണം നടത്തിയതിന് ഉർഫി പിടിയിലായെന്നും അവരെ അധികൃതർ ചേദ്യം ചെയ്തുവെന്നുമാണ് വാർത്തകർ പ്രചരിച്ചിരുന്നത്. വ്യത്യസ്തമായ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉർഫി. ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഉര്‍ഫി ദുബായിലെത്തുന്നത്.

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

4 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

29 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

44 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago