കാസർകോട്: ചെന്നൈ മെയിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ നിന്നും ഉടമസ്ഥനില്ലാത്ത മൂന്നേകാൽ കഞ്ചാവ് പിടികൂടിയത്.
മംഗലാപുരത്തേക്ക് പോകുന്ന ചെന്നൈ മെയിൽ കാസർകോട് എത്തിയപ്പോഴായിരുന്നു പരിശോധന നടത്തിയത്. എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണക്കിൽപ്പെടാത്ത പണം പ്രചാരണത്തിനെത്തുണ്ടെന്ന വിവരത്തെ അടിസ്ഥാനമാക്കിയാണ് ട്രെയിനുകളിൽ പരിശോധന നടത്തിയത്.
ഇതിനിടയിൽ കാസർകോട് നിർത്തിയിട്ടിരുന്ന ചെന്നൈ മെയിലിന്റെ ജനറൽ കോച്ചിൽ പരിശോധന നടത്തിയ എക്സൈസിനും പോലീസിനും കഞ്ചാവ് ലഭിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും നിലവിൽ കഞ്ചാവ് കൊണ്ടുവന്നയാളെ സംബന്ധിച്ച് വിവരം ഇല്ലാത്തതിനാൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…