ദില്ലി: ആശുപത്രിയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. ഒക്ടോബര്‍ 30ന് അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാന്‍ എത്തിയ മുപ്പതുകാരിയായ യുവതിയെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മുന്‍ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
തന്നെ ബലമായി കയറിപ്പിടിച്ച ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
ദില്ലിയിലെ ബാബാ സാഹേബ് ഭീം റാവു അംഹേദ്കര് ആശുപത്രിയില്‍ വച്ചാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. 22 കാരനായ മനീഷ്, 24കാരനായ തിവാരി, 33 കാരനായ കന്‍വാര്‍ എന്നിവരാണ് അറസ്റ്റിലായത്.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…