റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീ നില്ക്കും തുടർന്ന് സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുകയായിരുന്നു. ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിൽ പെടുകയുണ്ടായി. താരത്തിനെതിരെ സൈബർ ആ ക്ര മണവും ഇതേ തുടർന്ന് ഉണ്ടായി.
പലരും തെറ്റായി വ്യാഖ്യാനിച്ച സുമിയുമായുള്ള സൗഹൃദത്തെ കുറിചായിരുന്നു അതൊക്കെ. തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മഞ്ജു തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടിയും നൽകുകയുണ്ടായി. ഇപ്പോഴിതാ ഇരുവരും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഇത്തവണയും ഷോർട്ട് വീഡിയോയാണ് ഇരുവരും പങ്കുവെച്ചിട്ടുള്ളത്. ചക്ക വറുക്കാനായി ചക്ക തേടി പോകുന്നതും പിന്നീട് ചക്ക വറുക്കുന്നതുമൊക്കെയാണ് ബ്ലാക്കീസ് ചാനലിലെ വീഡിയോയിൽ കാണിക്കുന്നത്.
സിമിയുടെ വീട്ടിൽ വെച്ചാണ് വീഡിയോ എടുത്തിട്ടുള്ളത്. അപ്പുറത്തെ വീട്ടിൽ എവിടെയോ പോയി ചക്ക വാങ്ങി വന്ന് വെട്ടി മുറിച്ച് വറുത്ത് ചായ കുടിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. പതിവുപോലെ നാട്ടിൻപുറത്തുകാരിയായി എത്തിയ സിമി അരിവാളുമായി കുറച്ച് ദൂരെയുള്ള വീട്ടിൽ പോയാണ് ചക്കയിടുന്നത്.
എന്റെ കൂട്ടുകാരി വന്നിട്ടുണ്ട്, അവൾ മൂന്ന് മാസം ഗർഭിണിയാണ്. ചക്ക തിന്നാൻ പൂതിയായി എന്നൊക്കെ വീട്ടുകാരോട് പറഞ്ഞാണ് സിമി ചക്കയിടാനുള്ള അനുവാദം വാങ്ങുന്നത്. അതുമായി റോഡിലൂടെ നടന്ന് വീടെത്തുന്നതും ഇരുവരും സംസാരിക്കുന്നതുമൊക്കെയാണ് വീഡിയോയിൽ ശ്രദ്ധേയം. പിന്നെ ഇരുവരും ചേർന്ന് എല്ലാ ചുളയും അരിഞ്ഞിടുന്നു. തമാശയൊക്കെ പറഞ്ഞാണ് ചക്ക വറുക്കുന്നത്. തുടർന്ന് ഇരുവരും ചക്ക വറുത്ത് ചായയും കുടിക്കുന്നു. കുറച്ചുനാളായി യാത്രാ വീഡിയോകൾ ഒന്നും ചെയ്യാത്തതിനെ കുറിച്ചും മഞ്ജു പറഞ്ഞിട്ടുണ്ട്.
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…
കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…
ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ നാല്…
ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…