kerala

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ‌ തുടരുകയാണ്. അതേസമയം, കൊച്ചിയിൽ ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലാണ് സംഭവം.

അവിവാഹിതയായ യുവതിയാണ് പ്രസവിച്ചത്. ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു.

യുവതി വാതിൽ തുറക്കാതായതോടെ ആറ് പേരും ഒരുമിച്ച് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുന്നത്. തുടര്‍ന്നാണ് ഇവര്‍ പോലീസിനെ വിവരം അറിയിക്കുന്നത്. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

karma News Network

Recent Posts

കൊല്ലം ചീഞ്ഞു നാറുന്നു, ആശുപത്രി മാലിന്യം വരെ കായലിലേക്ക് ഒഴുക്കുന്നു

കൊല്ലം : കൊല്ലം അഷ്ടമുടി കായൽ നശിക്കുന്നു. കക്കൂസ് മാലിന്യം വരെ ഒഴിയെത്തുന്നത് കായലിലേക്ക്. അധികാരികൾ കൂടി അറിഞ്ഞുകൊണ്ടാണ് ഇത്…

12 mins ago

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം, അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ്, പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തില്‍ അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ് നടത്തിയ പ്രതിയുടെ പെൺസുഹൃത്തിലേക്ക് അന്വേഷണം.…

37 mins ago

യുവതിയെ ഭര്‍തൃവീട്ടില്‍ സംഭവം, കോന്നിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട : യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോന്നി പയ്യനാമണ്ണില്‍ ആണ് സംഭവം. അരുവാപ്പുലം…

43 mins ago

ബാര്‍ കോഴ , ഇളവിനായി പണപ്പിരിവ്; ശബ്ദസന്ദേശം അന്വേഷിക്കണമെന്ന് ഡിജിപിക്ക് മന്ത്രി എം ബി രാജേഷിന്റെ കത്ത്

തിരുവനന്തപുരം: മദ്യത്തിൽ ഇളവു നല്കുന്നതിനായി പണപ്പിരിവ് എന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക്…

1 hour ago

കൊച്ചിയിലെ വെള്ളക്കെട്ട്, ഒഴുകിയെത്തുന്നത് മലിനജലം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കഴിഞ്ഞ മഴയിൽ വെള്ളം പൊങ്ങാതിരുന്ന കൊച്ചി നഗരത്തിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. മഴ നിന്ന് പെയ്തതോടെ വെള്ളം…

1 hour ago

ഇടുക്കിയിൽ അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവം; പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി: അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ…

2 hours ago