തൃശൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് വീണ്ടും പരാതി. തൃപ്രയാർ ക്ഷേത്രത്തിന്റെയും തൃപ്രയാർ തേവരുടെയും ചിത്രമുള്ള ഫ്ളെക്സ് ബോർഡ് നാട്ടിക നിയോജക മണ്ഡലത്തിലെ ചാഴൂർ ചിറയ്ക്കലിൽ സ്ഥാപിച്ചതിനെതിരെയാണ് പരാതി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.പിയുമായ ടി.എൻ.പ്രതാപനാണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയത് .
മത സ്ഥാപനങ്ങളുടെയും ചിഹ്നങ്ങളുടെയും ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ.കൃഷ്ണതേജയ്ക്കും പരാതി നൽകിയിട്ടുണ്ട്.
നേരത്തെ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് സുനിൽകുമാറിനെ വെട്ടിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാൻഡ് അംബാസഡറായ തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തമാക്കിയതോടെ സുനിൽകുമാർ ഫോട്ടോ നീക്കുകയായിരുന്നു.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…