topnews

ആദിത്യശ്രീയുടെ മരണം, ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫൊറന്‍സിക് ഫലം, പന്നിപ്പടക്കമെന്ന് സൂചന

തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ് ,കുട്ടിയുടെ മരണം ഫോണ്‍ പൊട്ടിത്തെറിചല്ല പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് വിവരങ്ങൾ പുറത്തു വരികയാണ്. തൃശൂർ തിരുവില്വാമല കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ മരണത്തിൽ രാസപരിശോധനാഫലം പുറത്തു വന്നതോടെയാണ് ഷവോമി ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്നും മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. കഴിഞ്ഞ എപ്രില്‍ മാസത്തിലായിരുന്നു സംഭവം.

രാത്രി വീട്ടിലിരുന്ന് കുട്ടി മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടിയുടെ മരണകാരണത്തില്‍ സംശയം പ്രകടപ്പിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായതല്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധക്ക് അയക്കുകയും ചെയ്തു. രാസപരിശോധനാഫലം വന്നതോടെ പൊട്ടാസ്യം ക്ലോററ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം കണ്ടെത്തി.

ഇത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായതാവാം എന്നാണ് പൊലീസിന്റെ സംശയം. കുട്ടിക്ക് പന്നിപ്പടക്കം കിട്ടിയപ്പോള്‍ അത് കടിച്ചതാകാം മരണം കാരണമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ അന്വേഷണം ആരംഭിച്ചു. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫോറൻസിക് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചു. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു സംഭവം.

വീഡിയോ കാണുന്നതിനിടയിൽ കുട്ടി ഫോൺ പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞത്. പുതപ്പിനടിയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി. ഈ സമയം മുത്തശ്ശിയും ആദിത്യ ശ്രീയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. അതേസമയമ്മ അന്ന് വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞിരുന്നു.

അതേസമയവും, കുട്ടി മരണപ്പെടാൻ കാരണമായ സ്ഫോടനം നടന്നത് വലിയ ശബ്ദത്തിലാണെന്നുള്ളതും ദുരൂഹതയായിത്തന്നെ അന്നും നില നിന്നിരുന്നു. മാത്രമല്ല അന്ന് അതായതു കുട്ടി മരിച്ചത് മൊബൈൽ പൊട്ടി തിരിച്ചാണ് എന്ന് ചൂണ്ടി കാട്ടിയതോടെ , കുടുംബത്തിന് സഹായമായി ഷവോമി ഇന്ത്യയും എത്തിയിരുന്നു’. ചെെനീസ് ഇലക്ട്രോണിക്സ് ഉപകരണത്തിലെ വമ്പനായ ഷവോമി ഫോൺ പൊട്ടിത്തെറിച്ചുഉണ്ടായ ഈ സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്നായിരുന്നു അവർ അറിയിച്ചത്. കൂടാതെ കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കമ്പനി അന്ന് അറിയിച്ചിരുന്നു ,എന്നാൽ അന്നും സംഭവത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ അപകടത്തിനിടയാക്കിയ ഫോൺ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിക്കുക ആയിരുന്നു. തൃശൂർ ഫോറൻസിക് ലാബിൽ ആയിരുന്നു ഇതിനെ തുടർന്ന് ഫോൺ പരിശോധന നടത്താൻ കൊണ്ട് പോയത്.

ഇതിനിടെയാണ് ഇപ്പോൾ രാസ പരിശോധന ഫലം പുറത്തു വന്നത്. അപകടത്തിനിടയാക്കിയത് ‘ബോംബയിൽ” എന്ന കെമിക്കൽ എക്‌സ്‌പ്ലോഷൻ പ്രതിഭാസമാണെന്നാണ് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറ് കൊണ്ടോ ഫോൺ ചൂടാകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ബാറ്ററിയിലെ ലിഥിയം അയണിന് സംഭവിക്കുന്ന രാസമാറ്റമാണ് അപകടകാരണമായി മാറുന്നത്. അപ്രതീക്ഷിതമായി സെക്കൻഡുകളുടെ വ്യത്യാസത്തിൽ വെടിയുണ്ട പായുന്ന വേഗതയിൽ വാതകം ഫോണിൽ നിന്ന് പുറത്തേക്ക് ചിതറുന്ന രീതിയാണ് ബോംബയിൽ. ഇതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് വിവരം.

അതേസമയം കുട്ടി മരണപ്പെടാൻ കാരണമായ സ്ഫോടനം നടന്നത് വലിയ ശബ്ദത്തിലാണെന്നുള്ളതും ദുരൂഹതയായിത്തന്നെ നില നിർണ്ണരുന്നു,പിന്നാലെ മാസങ്ങൾക്കു ശേഷമാണു ഇപ്പോൾ രാസപരിശോധനാഫലം പുറത്തു വന്നതും ,ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്നും പകരം പന്നിപ്പടക്കം ആയിരുന്നു വില്ലൻ എന്നും പറയുന്നത്.ഇനി ഈ പടക്കം എവിടെന്നു കിട്ടിയെന്നും ,ആരാണ് കൊണ്ട് വന്നതു എന്നതും ,എന്തിനു വേണ്ടി ആയിരിക്കും എന്നതെല്ലാം ചോദിയം ആകുകയാണ്.

karma News Network

Recent Posts

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

52 seconds ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

32 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago