kerala

മിനി വാനിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസ്സിലേക്ക് ഇടിച്ചുകയറി, രണ്ട് യുവാക്കൾ മരിച്ചു

തൃശൂർ:നിയന്ത്രണം വിട്ട ബൈക്ക് ബസ്സിലേക്ക് ഇടിച്ചുകയറി, രണ്ട് യുവാക്കൾ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി ഊക്കൻസ് വീട്ടിൽ സൂര്യ (17) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച്ച വൈകിട്ട് പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു അപകടം. മിനി വാനിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് യാത്രികരായ യുവാക്കളാണ് മരിച്ചത്.

തൃശൂർ – പീച്ചി ഡാം റൂട്ടിൽ സർവ്വീസ് നടത്തുന്ന അമ്മ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥികളെ കയറ്റി പോയിരുന്ന മിനി വാൻ ഇടറോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞതോടെ ഈ വാഹനത്തിൽ ബൈക്ക് തട്ടി. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago