topnews

ആതിരയെ കൊലപ്പെടുത്തിയ ശേഷം ഒന്നരപ്പവന്റെ മാല കവർന്നു, മൃതദേഹം പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിൽ ഒളിപ്പിച്ചു

കാലടി : യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹത്തിൽ നിന്ന് ഒന്നരപ്പവന്റെ മാലയും കവർന്ന് അഖിൽ. ചെങ്ങല്‍ പരുത്തിച്ചോട് പറക്കാട്ട് വീട്ടില്‍ സനിലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ട സംഭവത്തില്‍ അങ്കമാലി വടവഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അടിമാലി പാപ്പിനശേരി അഖില്‍ (32) ആണ് അറസ്റ്റിലായത്. അഖിലുമായുള്ള അതിരുവിട്ട അടുപ്പമാണ് യുവതിയുടെ ജീവനെടുത്തത്.

അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. ആതിരയുടെ കൈയില്‍ നിന്നും പത്ത് പവനോളം ആഭരണങ്ങള്‍ അഖിൽ കൈക്കലാക്കിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. അഖില്‍ ആതിരയെ വനത്തില്‍വെച്ച് ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് ഒന്നരപ്പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്നതായാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍.

ശേഷം മൃതദേഹം പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിൽ ഒളിപ്പിക്കുകയായിരുന്നു. ആനയും പുലിയുമിറങ്ങുന്ന വനത്തിനുള്ളിലാണ് മൃതദേഹം ഒളിപ്പിച്ചത്.മൃതദേഹത്തിൽ നിന്നെടുത്ത മാല അഖില്‍ അങ്കമാലിയിലെ ഒരാളുടെ കൈയില്‍ പണയം വെച്ചതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ 29-ന് ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ ആതിരയെ കാണാതാവുകയായിരുന്നു. കാലടി ബസ് സ്റ്റാന്‍ഡില്‍ ഭര്‍ത്താവാണ് ആതിരയെ വിട്ടത്.

അഖില്‍ ഇവിടെ നിന്നും ആതിരയെ തുമ്പൂര്‍മുഴി വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആതിരയെ ഒഴിവാക്കാന്‍ അഖില്‍ ആസൂത്രിതമായാണ് കൊലയ്ക്ക് പദ്ധതിയിട്ടത്. ആതിരയോട് ഫോണ്‍ വീട്ടില്‍നിന്ന് എടുക്കേണ്ടെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആനയും പുലിയുമിറങ്ങുന്ന വനമേഖലയില്‍ നിന്നും ആതിരയുടെ മൃതദേഹം കണ്ടെത്തിയത്.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

9 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

43 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago