Premium

യേശുവിന്റെ പേരിൽ ഗുണ്ടായിസം,തൃശൂരിൽ 11 സ്ത്രീകളേ ജയിലിൽ പൂട്ടി

എംബറർ എമ്മാനുവലിന്റെ തൃശൂർ മൂര്യാട് ആസ്ഥാനത്ത് വിശ്വാസികൾ ഏറ്റുമുട്ടി. ക്രിസ്തീയ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിൽ അന്ധവിശ്വാസവും മറ്റും പ്രചരിപ്പിക്കുന്ന കേന്ദ്രം എന്ന് ക്രിസ്തീയ സഭകൾ തന്നെ ആരോപിക്കുന്ന മൂര്യാട് എംബറർ ഇമ്മാനുവൽ സഭയിൽ നിന്നും ഒഴിവായ വിശ്വാസികൾക്കെതിരെയാണ്‌ ക്രൂരമായ മർദ്ദനം ഉണ്ടായത്. ഏറ്റവും പ്രധാനം ഗുണ്ടകൾ എല്ലാം തന്നെ സ്ത്രീകൾ ആയിരുന്നു. വിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടം സ്ത്രീകൾ കല്ലും വടിയും ആയുധങ്ങളുമായി സഭയിൽ നിന്നും പുറത്ത് പോയവരെ സഭ വിട്ടുപോയ വൈരാഗ്യം ഉൾപ്പെടെ മുൻ നിർത്തി ആക്രമിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാലക്കുടി കോടതിയാണ് 11 സ്ത്രീകളെ റിമാൻഡ് ചെയ്തു. എംബറർ എമ്മാനുവലിന്റെ ഗുണ്ടകളായ 11 സ്ത്രീകളും ഇപ്പോൾ ജയിലിൽ ആണുള്ളത്. വധശ്രമ കുറ്റം ഇവർക്കെതിരേ ചുമത്തിയിരിക്കുകയാണ്‌.

ക്രിസ്തുവിന്റെ പേരിൽ കൂടാരം കെട്ടി ജനങ്ങളുടെ കണ്ണിൽ പോടിയുടുന്ന ഇവർ കല്ലും കത്തിയും വടികളുമായി ഇതേ ക്രിസ്തുവിന്റെ പേരിൽ മറ്റുള്ളവരെ ആക്രമിക്കുമ്പോൾ പൊതു സമൂഹത്തിന്റെയും നാനാ ജാതി മതസ്ഥരുടെയും സമാധാനം കൂടിയാണ്‌ നശിക്കുന്നത്. എംപറർ ഇമ്മാനുവൽ സഭയുടെ വിശ്വാസികളാണ് റിമാന്റിലായ സ്ത്രീ ഗുണ്ടകൾ എല്ലാവരും. മുമ്പും ഇത്തരത്തിൽ എംപറർ ഇമ്മാനുവൽ മൂര്യാട് കേന്ദ്രത്തിൽ ഗുണ്ടകളേ ഇറക്കി അക്രമണം നടത്തിയിട്ടുണ്ട്. ഇവരുടെ കൂടാരത്തിന്റെ ഉള്ളിലും ആക്രമണവും സംഘർഷവും മുമ്പ് ഉണ്ടായിട്ടുണ്ട്. ഇവരുടെ ആരാധനാലയത്തിന്റെ ഉള്ളിൽ തന്നെ പല ദേശ വിരുദ്ധവും നിയമ വിരുദ്ധവുമായ കാര്യങ്ങൾ ഉണ്ട് എന്നാണ്‌ നാട്ടുകാർ പറയുന്നത് .

ഇപ്പോൾ ഉണ്ടായ ആക്രമണത്തിന്റെ കാരണം ചിലർ സഭാ ബന്ധം ഉപേക്ഷിച്ച് പുറത്ത് പോയതാണ്‌. സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ ആദ്യം എംബറർ എമ്മാനുവലിന്റെ സ്ത്രീ ഗുണ്ടകൾ ആക്രമിച്ചു.കാറിൽ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തിൽ ഷാജി, മകൻ സാജൻ, ഭാര്യ ആഷ്ലിൻ, ബന്ധുക്കളായ എഡ്വിൻ, അൻവിൻ തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം. ഈ എംബറർ എമ്മാനുവൽ സഭയ്ക്ക് ഒരു പ്രത്യേകത ഉത് സഭയിൽ ചേരുന്നവർ അവരവരുടെ സ്വത്തുക്കൾ കൂടി ഈ സഭയിലേക്ക് കുടുക്കാറുണ്ട്. ഇത്തരത്തിൽ സ്വത്തുക്കളും ഭൂമിയും വീടും എല്ലാം വിശ്വാസികൾ സഭയിലേക്ക് നല്കും. എന്നാൽ വിശ്വാസികൾ സഭാ ബന്ധം ഉപേക്ഷിക്കുമ്പോൾ ഇതൊന്നും ഇവർ തിരികെ നല്കാറില്ല. ഇതുമായി ബന്ധപ്പെട്ട് കേസുകളും നിരവധി ഉണ്ട്.

വിചിത്രമായ ആചാരങ്ങളാണ്‌ എംബറർ എമ്മാനുവൽ വച്ച് പുലർത്തുന്നത്. സഭയിൽ ചേരുന്നവരുടെ സ്വകാര്യ സ്വത്തുക്കൾ കൈവശപ്പെടുത്തുക…കൂടാതെ ഇവരുടെ കൂടാരത്തിന്റെ ഉള്ളിൽ ക്രിസ്ത്യാനികൾ മാതാവ് എന്ന് വിളിക്കുന്ന പരിശുദ്ധ കന്യാമറിയം ഉണ്ട് എന്ന് പ്രചരിപ്പിക്കുന്നു. കന്യാ മറിയം എന്ന് വിശേഷിപ്പിക്കുന്ന ഈ സ്ത്രീ മുമ്പ് ഗർഭിണി ആയിരുന്നു. ഈ ഗർഭം ദൈവ ദൂതൻ വഴിയാണ്‌ എന്നും കാരണക്കാരൻ പരിശുദ്ധാത്മാവ് എന്നും പറഞ്ഞ് വിശ്വാസികളേ പറ്റിച്ചു. അന്ധമായ വിശ്വാസികൾ ഇത് വിശ്വസിക്കുകയും ചെയ്തു. ഇത്തരത്തിൽ അവിഹിതമായ ഗർഭത്തിൽ ഉള്ള കുഞ്ഞിനെ ജനിക്കാൻ ക്രിസ്തുവിന്റെ രണ്ടാം വരവ് എന്ന് വിശേഷിപ്പിച്ചു. ക്രിസ്തുവായിരിക്കും ജനിക്കുക എന്ന് വിശ്വാസികളിൽ പ്രചരിപ്പിച്ച ശേഷം വിവാദ സ്ത്രീ പ്രസവിച്ചപ്പോൾ അത് പെൺകുട്ടിയായി പോയി. ക്രിസ്തു ജനിക്കും എന്ന് പ്രചരിപ്പിച്ച ശേഷം പെൺകുട്ടി പിറന്നത് വിശ്വാസികളിൽ വിവാദമായിരുന്നു.

ഇതോടെ എംബറർ എമ്മാനുവൽ തട്ടിപ്പാണ്‌ എന്ന് പറഞ്ഞ് വലിയ ഒരു വിഭാഗം വിശ്വാസികൾ സഭയിൽ നിന്നും വിട്ട് പോയിരുന്നു. എന്തായാലും ഇത്തരത്തിൽ ജനിച്ച പെൺകുട്ടി ഇപ്പോൾ പരിശുദ്ധയും ദൈവവവും ആയാണ്‌ വിശ്വാസികൾ കാണുകയും ചെയ്യുന്നത്. ഈ പെൺകുട്ടിയെ ആരാധിക്കും. അവരെ ദൈവമായി കണ്ട് വണങ്ങുന്നു. ഈ പെൺകുട്ടിയെ പുറത്ത് ഇറക്കുകയോ മറ്റാരേയും കാണുക്കുകയോ ചെയ്യാറില്ല. ഇതിനിടെ ക്രിസ്തുവിന്റെ രണ്ടാം ജന്മം എന്നും രണ്ടാം ജന്മത്തിൽ ക്രിസ്തു പെൺകുട്ടിയുടെ വേഷം ധരിച്ച് എത്തി എന്നും പ്രചാരണം നടന്നു. വലിയ രീതിയിൽ ഉള്ള അന്ധവിശ്വാസങ്ങളാണ്‌ ഈ വിഭാഗം പ്രചരിപ്പിക്കുന്നത് എന്ന് എല്ലാ ക്രിസ്ത്യൻ സഭകളും ഒരു പോലെ ആരോപിക്കുന്നുണ്ട്

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

28 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

42 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago