trending

നാല് വർഷം മുമ്പ് വൃദ്ധ സദനത്തിൽവെച്ച് ഒന്നിച്ചവർ, ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി കൊച്ചനിയൻ വിട വാങ്ങി

തൃശൂർ: രാമവർമപുരം വൃദ്ധസദനത്തിൽ വച്ച് വിവാഹിതരായ ദമ്പതികളായ കൊച്ചനിയനും -ലക്ഷ്മി അമ്മാളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോളിതാ ലക്ഷ്മി അമ്മാളിനെ തനിച്ചാക്കി കൊച്ചനിയൻ വിടവാങ്ങിയിരിക്കുകയാണ്.

2019 ഡിസംബർ 28നായിരുന്നു കൊച്ചനിയനും -ലക്ഷ്മി അമ്മാളും വിവാഹിതരായത്. ഇരുപത്തിരണ്ട് വർഷത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം ലക്ഷ്മി അമ്മാളിന് ജീവിത സായാഹ്നത്തിൽ ഒരു കൂട്ടായിരുന്നു കൊച്ചനിയൻ. ആദ്യ ഭാര്യ മരിച്ചതിന് ശേഷം 65കാരനായ കൊച്ചനിയൻ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. തൃശൂർ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാൾ പതിനാറാം വയസിൽ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യർ സ്വാമിയായിരുന്നു ഭർത്താവ്.

അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തിൽ നാദസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയൻ. ഇവരുമായുള്ള സൗഹൃദത്തെ തുടർന്ന് പിന്നീട് നാദസ്വരം വായനനിർത്തി കൊച്ചനിയൻ സ്വാമിയുടെ പാചകസഹായിയായി. 20വർഷം മുമ്പ് കൃഷ്ണസ്വാമി മരണപ്പെട്ടു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനർവിവാഹം കഴിക്കാൻ കൊച്ചനിയൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അന്ന് സമ്മതിച്ചില്ല. കൊച്ചനിയൻ പിന്നീട് വിവാഹിതനായെങ്കിലും ഭാര്യ മരിച്ചു. ഇതിനിടെ മൂന്ന് വർഷം മുമ്പ് ലക്ഷ്മിയമ്മാൾ രാമവർമപുരം വൃദ്ധസദനത്തിലെത്തി.

കൊച്ചനിയൻ അമ്മാളെ കാണാനെത്താറുണ്ട്. ഒരിക്കൽ ഗുരുവായൂരിൽ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധസദനത്തിലുമാക്കി. ഇവിടെ വച്ച് ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞതോടെ കൊച്ചനിയനെ രാമവർമപുരത്ത് എത്തിച്ചു. വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിയമപരമായി വിവാഹം കഴിക്കാമെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നൽകുകയായിരുന്നു.

മന്ത്രി വി.എസ് സുനിൽകുമാറായിരുന്നു വധുവിന്റെ കൈ പിടിച്ചു നൽകിയത്. അന്നത്തെ മേയർ അജിത വിജയനായിരുന്നു വധുവിനെ താലവുമായി മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. അന്തേവാസികൾ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താലാണ് താലിമാല വാങ്ങിയത്.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

9 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

38 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago