തൃശ്ശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി നന്ദൻ അറസ്റ്റിൽ. തൃശൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.
തൃശ്ശൂർ ജില്ലയിൽ കുന്ദംകുളത്തു നിന്നാണ് നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ജില്ല വിട്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് നന്ദൻ പൊലീസ് പിടിയിലായത്. ബസിൽ കയറി പോകാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഇപ്പോൾ കുന്ദംകുളം എസിപി ഓഫീസിലാണ്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സനൂപിനെ ചിറ്റിലങ്ങാട് സെന്ററിനു സമീപം കുത്തിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സിപിഎം പ്രവർത്തകരായ പുതുശേരി പനയ്ക്കൽ വീട്ടിൽ വിപിൻ (28), ആനയ്ക്കൽ മുട്ടിൽ വീട്ടിൽ ജിതിൻ (ജിത്തു–25), കിടങ്ങൂർ കരിമത്തിൽ അഭിജിത്ത് (22) എന്നിവർക്കു പരുക്കേറ്റിരുന്നു. ശ്രീരാഗ്, സതീഷ്, അഭയ്രാജ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവർ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂർ ജില്ലയിലെ ചിലയിടങ്ങിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നന്ദൻ രണ്ടുമാസം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ്ട് നന്ദൻ കുത്തിയതെന്നാണ് എഫ്ഐആർ. സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തത് നന്ദനാണെന്ന് പൊലീസ് പറയുന്നു.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…
തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന് (63) ആണ് മരിച്ചത്.…
കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…
പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. മന്ത്രിയുടെ ചേംബറില്‍ നാളെ…