തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി. ബസുകള്‍ വൈകിയാൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു തുക തിരികെ ആവശ്യപ്പെടാം. 24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും.
വാഹനാപകടം, സാങ്കേതികത്തകരാര്‍ എന്നിവ കാരണം യാത്ര പൂര്‍ത്തിയാക്കാതെ വന്നാല്‍ ടിക്കറ്റ് തുക രണ്ടു ദിവസത്തിനുള്ളില്‍ തിരികെനല്‍കും. ഇതിനാവശ്യമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഇന്‍സ്പെക്ടര്‍ ഉടന്‍ നല്‍കണം. തുക തിരികെ നല്കുന്നതില് വീഴ്ചവന്നാല്‍ ഉദ്യോഗസ്ഥരില്‍നിന്നു പിഴ ഈടാക്കും.
റിസര്‍വേഷന്‍ സംവിധാനത്തിലെ തകരാര്‍ കാരണം യാത്രക്കാരന്റെ വിശദാംശങ്ങള്‍ അന്തിമ ചാര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെങ്കിലും ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കും. റൂട്ട് മാറി ഓടിയതുകാരണം ബുക്കിങ് സ്റ്റോപ്പില്‍നിന്നു യാത്രക്കാരെ കയറ്റാന്‍ കഴിഞ്ഞില്ലെങ്കിലും തുക തിരികെ നല്‍കും.
എ.സി. സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്കു പകരം താഴ്ന്നവിഭാഗത്തിലെ ബസുകളാണ് യാത്രയ്ക്ക് ഉപയോഗിച്ചതെങ്കില്‍ അതിന്റെ ടിക്കറ്റ് നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ശേഷിക്കുന്ന തുക തിരികെനല്‍കും.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…