kerala

ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്, കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ

കോഴിക്കോട്: ‘ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്’ കോൺ​ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ന​ഗരത്തിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ.  കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസവും കെ മുരളീധരന് വേണ്ടി കോഴിക്കോട് ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. ‘നയിക്കാൻ നായകൻ വരട്ടെ’, ‘നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’, ‘പ്രിയപ്പെട്ട കെഎം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ്’ എന്നിങ്ങനെയായിരുന്നു ഫ്ളക്സുകളിലുണ്ടായിരുന്നത്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ പൊതു പ്രവര്‍ത്തനവും സജീവ രാഷ്ട്രീയവും നിര്‍ത്തുകയാണെന്ന് കെ മുരളീധരന്‍ പ്രസ്താവിച്ചിരുന്നു.

ഇനി മത്സരത്തിനോ, പാര്‍ട്ടി നേതൃത്വത്തിലേക്കോ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഒരു കാരണവശാലും കോണ്‍ഗ്രസ് വിടില്ലെന്നും, തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഉണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പിണങ്ങി നില്‍ക്കുന്ന മുരളീധരനെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.

Karma News Network

Recent Posts

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.…

21 mins ago

പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മിയും കുടുംബവും

പ്രശസ്ത തമിഴ് ചലച്ചിത്രതാരം വരലക്ഷ്മി ശരത്കുമാര്‍ ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ്. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ വരൻ. ജൂലൈ 2 നാണ്…

27 mins ago

കളിയിക്കാവിള കൊലപാതകം, പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കളിയിക്കാവിള കൊലകേസില്‍ പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍…

59 mins ago

കോടതി നീതിയുടെ ക്ഷേത്രമെന്ന് പറയുമ്പോൾ അറപ്പ് തോന്നുന്നു- ചീഫ് ജസ്റ്റീസ്

കോടതി നീതിയുടെ ക്ഷേത്രമാണെന്ന് പറയുമ്പോൾ തനിക്ക് അറപ്പ് തോന്നുന്നുവെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്. കോടതി ക്ഷേത്രം എങ്കിൽ അവിടെ ഇരിക്കുന്ന…

1 hour ago

എ. കെ. ജി സെന്റർ സ്ഫോടനം, ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടി

എ.കെ ജി സെന്ററിൽ ഉണ്ടായ സ്ഫോടനം കലാപാഹ്വാനമോ. സ്ഫോടനത്തിൽ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടിയായി കോടതി വിധി. കേസിൽ…

1 hour ago

തമിഴ്‌നാട്ടിൽ പടക്ക നിര്‍മാണശാലയിൽ സ്ഫോടനം, നാല് മരണം, രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു

തമിഴ്‌നാട്: ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍,…

2 hours ago