വിദേശത്ത് നിന്ന് എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. യാത്രക്കാരില്‍നിന്ന് 1300 രൂപ ഫീസ് ഈടാക്കിയാണ് ആര്.ടി.പി.സി.ആര്. പരിശോധന നടത്തുന്നത്. അതേസമയം ഇതിനെതിരെ പ്രതിഷേധവുമായി പ്രവാസികള്‍ രംഗത്തെത്തി. വിദേശത്ത് നിന്ന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് പ്രവാസികള്‍ കരിപ്പൂരിലെത്തുന്നത്. വീണ്ടും വിമാനത്താവളത്തില്‍ വച്ച് പരിശോധന നടത്തുന്നതിലാണ് പ്രവാസികള്‍ പ്രതിഷേധിച്ചത്.
പരിശോധനാ ഫീസ് നല്കാന് ഇന്ത്യന്‍ പണം കൈയിലില്ലാത്ത പ്രശ്നവും പ്രവാസികളില്‍ പലരും നേരിടുന്നുണ്ട്. വിദേശ കറന്‍സി മാറ്റി നല്കാന് കൗണ്ടര്‍ ഒരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. പല ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ചൊവാഴ്ച കരിപ്പൂരിലെത്തിയ മൂന്ന് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിലെ പരിശോധന കര്‍ശനമായി തുടരുമെന്ന് മലപ്പുറം കളക്ടര്‍ പറഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ടി.വി. ഇബ്രാഹിം എംഎല്‍എ അറിയിച്ചു.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…