Premium

ഞാൻ തെറ്റ് ചെയ്തു, പ്രാശ്ചിത്വവും ചെയ്തു, നാട്ടുകാർക്കെന്താ? ഞാൻ അവളേ വിവാഹം ചെയ്തു, ടിക് ടോക് താരം വിഘ്നേഷ് കൃഷ്ണ (അമ്പിളി)

കേരളത്തിലെ പോസ്കോ കേസിലെ ഒരു അത്യപൂർവ്വ സംഭവമാണ്‌ കർമ്മ ന്യൂസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ടി ടോക്കിലെ വൈറൽ താരം വിഘ്നേഷ് കൃഷ്ണ എന്ന അമ്പിളിയുടെ കേസിപ്പോഴും കോടതിയിലാണ്‌. ഇവിടെ ഇരയും വേട്ടക്കാരനും. കുറച്ച് കാലം മുമ്പാണ്‌ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയതിനു വടക്കാഞ്ചേരി സ്വദേശി വിഘ്നേഷ് കൃഷ്ണ എന്ന അമ്പിളി അറസ്റ്റിലാകുന്നത്. 40 ദിവസത്തിലധികം പോക്സോ കേസിൽ പെട്ട് അമ്പിളി ജയിലിൽ കിടന്നു. കേസ് ഇപ്പോൾ കോടതിയിൽ വിചാരണയിലാണ്‌. പ്രായപൂർത്തി ആകാത്ത ആ ഇരയേ ജയിൽ മോചിതനായ വിഘ്നേഷ് എന്ന അമ്പിളി വിവാഹം കഴിച്ചു. വിഘ്നേഷ് പെൺകുട്ടിയേ പ്രണയിച്ചത് 15 വയസ് മുതലായിരുന്നു. പിന്നീട് പെൺകുട്ടി ഗർഭിണിയുമായി. തുടർന്നായിരുന്നു അറസ്റ്റ്. അന്ന് പെൺകുട്ടിയുടെയും വീട്ടുകാരുടേയും മൊഴി അനുസരിച്ചായിരുന്നു പോലീസ് അറസ്റ്റും കേസും. ഇപ്പോൾ ജാമ്യത്തിലിറങ്ങിയ അമ്പിളി താൻ ചെയ്ത തെറ്റ് തിരുത്തി എന്നാണ്‌ പറയുന്നത്. ഒരു തെറ്റു പറ്റി പോയി..ആർക്കും തെറ്റു പറ്റാം..എന്നാൽ ഞാൻ തെറ്റ് തിരുത്തി..അവളേ വിവാഹം ചെയ്തു.. കേരളത്തിനു ഞാൻ മാതൃക ആണെന്നും വിഘ്നേഷ് എന്ന അമ്പിളി പറയുന്നു.

അമ്പിളിയുടെ ശരി തെറ്റുകൾ തീരുമാനിക്കേണ്ടതും മറ്റും കോടതി മാത്രമാണ്‌. എനിക്ക് ഇതു പോലെ ഒരു ഭർത്താവിനെ കിട്ടിയതാണ്‌ ജീവിതത്തിലേ ഭാഗ്യം എന്ന് ഇര കർമ ന്യൂസിനോട് പറഞ്ഞു. അടിച്ച് പൊളിച്ചും ചിരിച്ച് കളിച്ചും ആനന്ദത്തിലും ആഹ്ളാദത്തിലും ആ ദമ്പതിമാർ കഴിയുന്നു. നിയമം അമ്പിളിയേയും ഇരയേയും വാദിയും പ്രതിയുമാക്കി ഇപ്പോഴും കോടതിയിൽ നിർത്തുകയാണ്‌. നിലവിലെ ഭാര്യയായ ഈ ഇരയുടെ മൊഴിയിലാണ്‌ 40 ദിവസങ്ങൾ വിഘ്നേഷ് കൃഷ്ണ എന്ന അമ്പിളി ജയിലിൽ കിടന്നതും. അതെല്ലാം നിയമത്തിന്റെ വഴിയാണ്‌.

തെറ്റ് പറ്റി പോയി എന്നാണ്‌ കേസിലെ പ്രതി കൂടിയായ വിഘ്നേഷ് പറയുന്നത്. എന്ത് ചെയ്യാനാണ്‌ എന്നും ചോദിക്കുന്നു. ഇപ്പോൾ എല്ലാം തിരുത്തി. അവളേ കല്യാണം കഴിച്ചു തെറ്റ് തിരുത്തി എന്ന് പറയുന്നു.പെൺകുട്ടിക്ക് 15 വയസ് അയിരിക്കുമ്പോൾ തുടങ്ങിയ പ്രണയം എന്ന് പറയുമ്പോൾ തന്നെ വിഘ്നേശ്വർ പെൺകുട്ടിയെ അന്ന് മുതൽ വീട്ടിൽ താമസിപ്പിച്ചിരുന്നു എന്നും ഒന്നിച്ച് താമസിക്കാൻ തുടങ്ങി എന്നും പങ്കുവയ്ക്കുകയാണ്‌. കാരണം സ്നേഹിച്ചതിന്റെ പേരിൽ അവളേ അവളുടെ വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ സ്നേഹിച്ച പെണ്ണിനെ എനിക്ക് വഴിയിൽ കളയാൻ പറ്റുമോ എന്നും അതിനാൽ തന്റെ വീട്ടിലെത്തിച്ച് താമസിപ്പിച്ചു എന്നും അമ്പിളി പറയുന്നു

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

27 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

53 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago