topnews

2024ൽ മോദി തകർപ്പൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തും, രാജസ്ഥാൻ എൻഡിഎ തൂത്ത് വാരും, വരൻ പോകുന്നത് സി.പി.എം ഇല്ലാത്ത പാർലിമെന്റ്, ടൈസ് നൗ സർവേ റിപോർട്ട്

രാജ്യത്ത് 2024ൽ മോദിക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച് ദേശീയ മാധ്യമം ടൈസ് നൗ നടത്തിയ സർവേ റിപോർട്ട്. എൻഡിഎ 296 മുതൽ 326 വരെ സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണം പിടിക്കാൻ കാത്തിരിക്കുന്ന ഇന്ത്യൻ സഖ്യത്തിലെ 26 കക്ഷികൾക്കും കൂടെ കിട്ടുക 160 സീറ്റുകൾ മാത്രം. പരമാവധി പോയാൽ 190 വരെ.
മോദി വീണ്ടും ഇന്ത്യ ഭരിക്കും എന്നും വളരെ സുഖകരമായ ഭൂരിപക്ഷം കിട്ടും എന്നും പ്രവചിക്കുന്നു.ടൈംസ് നൗവും ഇടിജി റിസർച്ചും നടത്തിയ സർവേയുടെ വിശദാംശങ്ങൾ ഇങ്ങിനെ

ഉത്തര മേഖലകളിലെ സീറ്റുകളിൽ എൻഡിഎ കുതിപ്പ് തുടരുമെന്നും ബാക്കിയുള്ള മേഖലകളിൽ നിലമെച്ചപ്പെടുത്തുമെന്നും സർവേ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സാഹചര്യം 2024 മേയിലും പ്രകടമായാൽ 296 മുതൽ 326 വരെ സീറ്റുകൾ നേടി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തുമെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഉൾപ്പെട്ട ഐഎൻഡിഐഎ സഖ്യത്തിന് 160 മുതൽ 190 വരെ സീറ്റുകൾ മാത്രമേ നേടാൻ സാധിക്കുകയുള്ളു. ഒറ്റയ്‌ക്ക് മത്സരിക്കുന്ന പ്രദേശിക പാർട്ടികൾ വലിയ കേടുപാടുകൾ സംഭവിക്കാതെ പിടിച്ചുനിൽക്കുമെന്നും സർവേ വ്യക്തമാക്കുന്നു.ഇടത് മുന്നണി ഒരു വലിയ തോൽ വിയാകും 2024ലെ തിരഞ്ഞെടുപ്പിലും എന്ന് ചൂണ്ടിക്കാട്ടുന്നു. എണ്ണത്തിൽ കാണിക്കാനോ പുറത്ത് പറയാനോ പോലും സി.പി.എമ്മിനു സീറ്റില്ല എന്നതും ചിലപ്പോൾ വട്ടപൂജ്യം ആയിരിക്കും എന്നും സർവേ സൂചിപ്പിക്കുന്നു. ഇടത് മുന്നണിയുടെ ആകെയുള്ള തുരുത്തായ കേരളത്തിൽ ഇപ്പോൾ ആകെ ഒറ്റ സീറ്റേ ഉള്ളു.

കേരളത്തിൽ വലിയ ഭരണ വിരുദ്ധ വികാരം ഉള്ളതിനാൽ സി പി എമ്മിനു സീറ്റുകൾ ഒന്നും ഈ സർവേയിൽ പ്രചിക്കുന്നില്ല. ഇങ്ങിനെ വന്നാൽ ഇടത് മുന്നണി ഇല്ലാത്ത ഇടതു പക്ഷം സീറോ ആയ ഒരു ലോസഭ ആയിരിക്കും 2024ൽ ഇന്ത്യയിൽ വരിക എന്നു പൊലും സർവേ സൂചന നല്കുന്നു. ഉത്തർ പ്രദേശിൽ എന്താകും എന്നതാണ്‌ സർവേയിലെ പ്രധാനം. യു പി ബിജെപി തൂത്ത് വാരും. യു.പിയിലെ യോഗി ആതിത്യനാഥ രാജ്യത്തേ തന്നെ വൻ ഹീറോ ആയി മാറും. പണ്ടേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ചൊല്ലുണ്ട്. യു പി ആരു പിടിക്കുന്നോ അവർ ഇന്ത്യ ഭരിക്കും. ഇത് പതിറ്റാണ്ടുകളായുള്ള എല്ലാ തിരഞ്ഞെടുപ്പിലും സത്യമായും സംഭവിക്കാറുണ്ട്. യു പിയിൽ ആർക്കാണോ ഭൂരിപക്ഷം ആ കക്ഷിയായിരിക്കും ഇന്ത്യ പിടിക്കുക. ഇപ്പോൾ ഉത്തർ പ്രദേശിൽ 2024 തിരഞ്ഞെടുപ്പിൽ ബിജെപി മുന്നിട്ട് നില്ക്കും എന്നാണ്‌ സർവ്വേ പറയുന്നത്. 25 സീറ്റുകളാണ് വൈഎസ്‌ഐആർ കോൺഗ്രസിന് സർവേ പ്രവചിക്കുന്നത്.

ബിജു ജനതാ ദളിന് 14 സീറ്റുവരെയും ബിആർഎസിന് 11 സീറ്റുവരെയും ലഭിക്കാൻ സാദ്ധ്യതയുണ്ട്. വൈഎസ്‌ഐആർ കോൺഗ്രസ്, ബിആർഎസ് എന്നീ പാർട്ടികളുടെ പ്രകടനം ദക്ഷിണേന്ത്യയിൽ മേൽക്കൈ നേടാമെന്ന ഐഎൻഡിഐഎ മുന്നണിയുടെ പ്രതീക്ഷകളെ തകർക്കുമെന്നും സർവേ പറയുന്നു. സർവേ പ്രകാരം, പ്രധാനമന്ത്രി മോദിയും ദേശീയ ജനാധിപത്യ സഖ്യവും എൻഡിഎയും രാജസ്ഥാൻ സംസ്ഥാനത്ത് തൂത്തുവാരുമെന്ന് പ്രതീക്ഷിക്കുന്നു.ടൈംസ് നൗ ഇടിജി സർവേ പ്രകാരം രാജസ്ഥാനിൽ എൻഡിഎ 19 മുതൽ 22 സീറ്റുകൾ വരെ തൂത്തുവാരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രതിപക്ഷ സഖ്യത്തിന്റെ നടുവ് തകർക്കും.

ഉത്തരേന്ത്യയിലെ 80 ശതമാനം സീറ്റുകളും എൻഡിഎ തൂത്തുവാരും. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ മുന്നണി നിലമെച്ചപ്പെടുത്തും. ബംഗാളിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സർവേയിൽ പറയുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഐഎൻഡിഐഎ വലിയ തിരിച്ചടി നേരിടും. തമിഴ്‌നാട്ടിൽ പിടിച്ചു നിൽക്കും, കർണാടകയിൽ ബിജെപി തന്നെ നേട്ടമുണ്ടാക്കുമെന്നും സർവേ വ്യക്തമാക്കുന്നു.

karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

23 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

49 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago