entertainment

സുബിയുടെ ആരോ​ഗ്യസ്ഥിതിയറിയുന്നത് 12ാംമത്തെ ദിവസം, രക്ഷിക്കാൻ പരമാവധി ശ്രമിച്ചു- ടിനി ടോം

സുബിയുടെ മരണം പലർക്കും ഇതുവരേയും വിശ്വസിക്കാൻ പോലും സാധിച്ചിട്ടില്ല. സുബിയുടെ പഴയ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗാണ്. ഇപ്പോഴിത സുബിക്കൊപ്പമുള്ള അവസാന നിമിഷങ്ങളെ കുറിച്ച് വീണ്ടും ഓർത്തെടുക്കുകയാണ് ടിനി ടോം. ‘പരമാവധി ശ്രമിച്ചു സുബിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ. ഒരു പന്ത്രണ്ടാമത്തെ ദിവസമൊക്കെയാണ് ഞാൻ സുബിയുടെ അവസ്ഥ അറിയുന്നത്. പക്ഷെ ആയുസ് എത്തിയാൽ പോകണം എന്നാണല്ലോ. ഞാൻ ആശുപത്രിയിൽ ചെന്ന് സുബിയെ കണ്ടു.’

‘സുരേ​ഷ് ​ഗോപി ചേട്ടനെ വിളിച്ചു അദ്ദേ​ഹവും മറ്റ് എംഎൽഎയും എം.പിമാരുമെല്ലാം ഞങ്ങളുടെ കൂടെ നിന്നത് കൊണ്ട് മൂന്ന് ദിവസം കൊണ്ട് ഞങ്ങൾ പ്രൊസീജിയർ തീർത്തു. അപ്പോഴേക്കും പക്ഷെ ഓർ​ഗൻസ് ഡൗണായി പോയിരുന്നു. രണ്ടായിരത്തിലാണ് സുബിയെ ഞാൻ ഈ മേഖലയിലേക്ക് കൊണ്ട് വന്നത് അന്ന് സുബിക്ക് പതിനെട്ട് വയസ് മാത്രമെയുള്ളു.’

‘ഇരുപത്തമൂന്ന് വർഷമായി ഇപ്പോൾ. എല്ലാ സന്തോഷങ്ങളും സുബി എന്നോട് പങ്കുവെക്കുമായിരുന്നു. വിഷമം പങ്കുവെക്കാറില്ലായിരുന്നു. വരാപ്പുഴയിലുള്ള എന്ന പ്ര​ദേശത്ത് നിന്നാണ് ശ്മാശനത്തിലേക്ക് പോകുന്നത്. ആ സമയത്ത് ഞാൻ‌ കുറച്ച് വർഷം പിന്നിലേക്ക് പോയി.’
ആദ്യം ഷൂട്ടിങിന് വരാപ്പുഴയിൽ അവളെ ഞാൻ എന്റെ കാറിലാണ് കൊണ്ടുപോയത്. പിന്നെ അവളുടെ ഡെഡ് ബോഡി കൊണ്ടുപോയത് വിഷമമായി. ആദ്യത്തെ അവളുടെ എൻട്രിയുടെ സമയത്തും അവളുടെ അവസാന യാത്രയിലും ഞാൻ ഒപ്പമുണ്ടായിരുന്നു’

അസുഖം മൂലം ആശുത്രിയിൽ പ്രവേശിക്കും മുമ്പ് സുബി ചെയ്ത് വെച്ച് പോയ ചില വീഡിയോകൾ ഇപ്പോൾ സുബിയുടെ അസാന്നിധ്യത്തിൽ കുടുംബവും സുഹൃത്തുക്കളും സുബിക്കായി പങ്കുവെക്കുന്നുണ്ട്. ചേച്ചിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു യുട്യൂബ് ചാനലും ഫേസ്ബുക്കുമെല്ലാം. ചേച്ചി അവസാന നാളുകളിലും പറഞ്ഞത് അതിൽ നേരത്തെ എടുത്തുവെച്ച വിഡിയോകൾ അപ്‍ലോഡ് ചെയ്യണമെന്നായിരുന്നു. ചേച്ചിയുടെ അവസാന ആഗ്രഹമാണിതെന്നും. തുടർന്നും വിഡിയോകളുമായി മുന്നോട്ട് പോകുമെന്നുമാണ് അടുത്തിടെ സുബിയുടെ സഹോദരൻ പറഞ്ഞത്.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

25 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

32 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago