entertainment

ലഹരി ഉപയോഗിച്ച്‌ പല്ല് പൊടിഞ്ഞ നടൻ ആരാണെന്ന് അറിയേണ്ടവർ എനിക്ക് ഇൻബോക്സിൽ മെസേജ് അയക്കൂ- ടിനി ടോം

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച്‌ നടൻ ടിനി ടോം നടത്തിയ വെളിപ്പെടുത്തിൽ ചർച്ചയായി മാറിയിരുന്നു. നിരവധിപേരാണ് നടനെതിരെ സൈബർ അക്രമണവും നടത്തിയത്. വർദ്ധിച്ചുവരുന്ന ലഹരി ഉപയോ​ഗങ്ങളെ കുറിച്ചും ടിനിയ്ക്കെതിരെ വരുന്ന സൈബർ ആക്രമണത്തെ കുറിച്ചും ഉമ തോമസ് എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ടിനി തന്റെ പേജിൽ ഷെയർ ചെയ്തപ്പോഴും നിരവധിപേരാണ് അതിന് താഴെ പല്ല് ദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് എത്തിയത്. അതിന് മറുപടിയായാണ് ‘നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്സിൽ അയക്കൂ അത് ഞാൻ എക്‌സൈസിന് നൽകാം അവർ നടന്റെ പേര് നിങ്ങൾക്ക് പറഞ്ഞുതരും’ എന്ന് ടിനി കമന്റ് ചെയ്തത്.

മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തൽ. തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാൽ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറഞ്ഞത്. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

‘ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോൾ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി”, എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകൾ.

Karma News Network

Recent Posts

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മരണം 15 ആയി, 60ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

14 mins ago

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്‌ക്ക് മുൻപായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാൽ…

15 mins ago

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് വിവാദം, കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണം- യൂത്ത് കോണ്‍ഗ്രസ്

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്.…

40 mins ago

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

1 hour ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

2 hours ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

2 hours ago