social issues

ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ടിനി ടോം സങ്കടത്തോടെ

ദൈവമേ എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. ഇന്നലെ വരെ ഒന്നിച്ച് ഉണ്ടായിരുന്നു. കൊല്ലം സുധിയുടെ മരണത്തിൽ സങ്കടത്തോടെ നടൻ ടിനി ടോം. കലാ കേരളത്തിനു സുധിയുടെ മരണം വലിയ ഞട്ടലാണ്‌ ഉണ്ടാക്കിയത്.ദാരിദ്ര്യത്തിലൂടെ കടന്ന് വന്ന് ദാരിദ്ര്യത്തിൽ ജീവിച്ച ഒരു സാധാരണ കലാകാരൻ. കൊല്ലം സുധിയുടെ പേരും പ്രശസ്തിയും പോലെ അദ്ദേഹത്തിനു വരുമാനവും പണവും ഒന്നും ഇല്ലായിരുന്നു.

ചാനലുകളിൽ പരിപാടികൾക്ക് എത്തി ആളേ ചിരിപ്പിക്കുമ്പോൾ ലഭിക്കുന്നത് നിസാരമായ പ്രതിഫലം ആണ്‌. മുൻ നിര നടന്മാർക്ക് ദിവസം 50000 രൂപ വരെ വാരി എറിയുന്ന ചാനലുകൾ ഇത്തരം കലാകാരന്മാർക്ക് തുച്ചമായ പ്രതിഫലം നല്കി വിടാറാണ്‌ പതിവ്. ജീവിതത്തിന്റെ 2 അറ്റവും കൂട്ടി മുട്ടിക്കാൻ ഉൽസവ പറമ്പിലും ആഘോഷ സ്ഥലത്തും ഒക്കെ പരിപാടി നടത്തി ജീവിക്കുന്നവരാണ്‌ ഇവർ. അത്തരത്തിൽ ഒരു പരിപാടിക്ക് വടകര പോയി വരുമ്പോഴായിരുന്നു മരണം സുധിയേ കവർന്നതും

ഇപ്പോഴിതാ, സുധിയുടെ വേർപാടിൽ വേദന കുറിച്ച്, ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ ടിനി ടോം.

‘ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല. ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങൾ തിരിച്ചത്. പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു, ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം. എന്നിട്ട് ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു…ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ …… ആദരാഞ്ജലികൾ മുത്തേ’.– ടിനി ഫെയ്സ്ബുക്കിൽ കുറിച്ചു.

Karma News Editorial

Recent Posts

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

9 mins ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

35 mins ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

49 mins ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

1 hour ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

1 hour ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

2 hours ago