pravasi

ടൈറ്റൻ അവശിഷ്ടങ്ങൾ ടൈറ്റാനിക്കിൽ നിന്നും 487മീറ്റർ അകലെ

മഹാ ദുരന്തമായ ടൈറ്റാനിക് കപ്പലിന്റെ ശവകുടീരത്തിൽ നിന്നും വെറും 487.68 മീറ്റർ അടുത്തായിട്ടാണ്‌ പൊട്ടിതെറിച്ച് തകർന്ന ടൈറ്റന്റെ അവശിഷടങ്ങൾ കണ്ടെത്തിയത്. അതായത് ടൈറ്റനും അതിലേ 5 പേരും ടൈറ്റാനിക്കിനു അടുത്ത് തന്നെ എത്തിയിരുന്നു. ടൈറ്റാനിക്ക് കപ്പൽ കിടക്കുന്നതിനു സമീപത്തായിരിക്കാം പൊട്ടിത്തെറി ഉണ്ടായത്. ഇനി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളിൽ തട്ടി ടൈറ്റൻ അന്തർവാഹിനിക്ക് ഉണ്ടായ പോറലോ കേടുപാടോ കാരണമാണോ പൊട്ടി തെറി എന്നും സംശയം ഉണ്ട്.

File Photo ഈ ഫോട്ടോ ടൈറ്റാനിക്കിന്റെ അവശിഷ്ടത്തിന്റെ അടുത്ത് കടലിന്റെ അടിത്തട്ടിൽ പുതഞ്ഞ് കിടക്കുന്ന ഒരു കോട്ടിന്റെയും ബൂട്ടിന്റെയും അവശിഷ്ടങ്ങൾ

യുഎസ് കോസ്റ്റ് ഗാർഡ്റിയർ അഡ്മിറൽ ജോൺ മൗഗർ ആണ്‌ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.യുഎസ് കോസ്റ്റ് ഗാർഡിനും മുഴുവൻ കമാൻഡിനും വേണ്ടി, ഞാൻ എന്റെ അഗാധമായ അനുശോചനം ലോകത്തോടും മരിച്ചവരുടെ കുടുംബത്തോടും അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മഹാ ദുരന്തത്തിന്റെ പേടകത്തിനടുത്ത് തന്നെ ടൈറ്റനിൽ പോയ 5 പേർക്കും സ്മൃതി കുടീരങ്ങൾ ഉയരും എന്നും സൂചന. കാരണം മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരം എന്നാണ്‌ അമേരിക്കൻ നാവിക സേന പറയുന്നത്. സമുദ്രത്തിന്റെ 4 കിലോമീറ്റ അടിത്തട്ടിൽ എത്തിയാൽ തന്നെ അഗാത ഗർത്തങ്ങളും താഴ്വാരങ്ങളും കുഴികളുമാണ്‌. ഇതിലേ കുഴികളിൽ കുടുങ്ങിയാലും വീണ്ടെടുക്കാൻ ആകില്ല. മറ്റൊരു കാര്യം പൊട്ടിതെറിയിൽ മൃതദേഹങ്ങൾ തെറിച്ച് പുറത്ത് വന്നാൽ വെള്ളത്തിനു മുകളിലേക്ക് ഉയർന്ന് വരാനുള്ള സാധ്യത കണക്കാക്കുന്നുണ്ട്. എന്നാൽ യാത്രികർ ബല്റ്റ് ധരിക്കുകയോ ടൈറ്റന്റെ കൂറ്റൻ ഭാരത്തിലുള്ള അവശിഷടങ്ങളിൽ ഉടക്കി കിടക്കുകയോ ചെയ്താൽ മൃതദേഹങ്ങൾ ഒരിക്കലും വെള്ളത്തിൽ ഉയർന്ന് വരില്ല.ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

സമ്മർദത്തിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ‍ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ടൈറ്റനിന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ‌ വിദൂര ക്യാമറകളിലൂടെ കണ്ടെത്തുകയായിരുന്നു. അവശിഷ്ടം കിടക്കുന്ന ഭാഗത്തേക്ക് ക്യാമറയും ലൈറ്റും ഘടിപ്പിച്ച റൊബോട്ടുകളേ പരിശോധനക്കായി അയച്ചിട്ടുണ്ട്.

ടൈറ്റാനിക് കാണാൻ ആഴക്കടലിലേക്കു പോയ യുഎസ് കമ്പനിയുടെ ‘ഓഷൻ ഗേറ്റ് ടൈറ്റൻ’ പേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30 നാണ് പേരന്റ് ഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. യാത്ര തുടങ്ങി രണ്ടര മണിക്കൂർ കഴിഞ്ഞ് അപകടം ഉണ്ടായിരിക്കാം എന്നും കരുതുന്നു. കാരണം ആദ്യ രണ്ടര മണിക്കൂറിനു ശേഷം ഒരു വിവരങ്ങളും റ്റൈറ്റൻ അന്തർവാഹിനിയിൽ നിന്നും കിട്ടിയിരുന്നില്ല. സാധാരണ യുദ്ധ അന്തർവാഹിനികൾ അര കിലോമീറ്റർ മുതൽ മുക്കാൽ കിലോമീറ്റർ വരെ കടലാഴത്തിൽ പോകുമ്പോൾ ടൈറ്റൻ 4 കിലോമീറ്റർ കടലാഴത്തിൽ പോകാൻ കഴിയും വിധമാണ്‌ നിർമ്മിച്ചത്. ടൈറ്റൻ കമ്പിനിയുടെ ഉടമകൂടിയായ ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് അടക്കമാണ്‌ മരണപ്പെട്ടത്

 

Karma News Editorial

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

59 mins ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

1 hour ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

2 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

2 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

3 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

3 hours ago