topnews

സർക്കാർ ഭൂമി കൈയ്യേറി, യൂസഫ് പഠാൻ കുടുങ്ങി എൻഫോഴ്സ്മെന്റ് നോട്ടീസ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാന് ഗുജറാത്ത് എൻഫോഴ്സ്മെന്റ് നോട്ടീസ് അയച്ചു. ഗുജറാത്തിലെ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ വകയായുള്ള ഭൂമി കൈയ്യേറിയത് കണ്ടെത്തിയതിനാണ്‌ നോട്ടീസ് അയച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബഹരംപൂരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) ലോക്‌സഭാ എംപിയുമാണ്‌ യൂസഫ് പഠാൻ. ജൂൺ 6 ന് പഠാന് നോട്ടീസ് കൈമാറി എന്ന് വിഎംസി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശീതൾ മിസ്ത്രി വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചു.

കൈയ്യേറിയ ഭൂമി വില്ക്കാൻ യൂസഫ് പഠാൻ 2012 മുതൽ നറ്റത്തിയ ശ്രമങ്ങൾ ഗുജറാത്ത് സർക്കാർ തടയുകയായിരുന്നു. തുടർന്ന് ഇപ്പോൾ എൻഫോഴ്സ്മെന്റ് നടപടികൾ ആരംഭിച്ചു. ഭൂമി കൈയേറ്റം വ്യക്തമായാൽ ക്രിമിനൽ നടപടികൾ ഉൾപ്പെടെ സ്വീകരിക്കും എന്ന് ഗുജറാത്തിലെ ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി കഴിഞ്ഞു. യൂസഫ് പത്താനോട് ഒരു വിരോധവുമില്ലെന്നും നല്ല ക്രികറ്റർ ആയിരുന്നു എന്നും എന്നാൽ ഭൂമി കൈയേറ്റം അംഗീകരിക്കാൻ ആകില്ലെന്നും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ടിപി 22-ന് കീഴിലുള്ള തനദാൽജ ഏരിയയിലെ ഒരു പ്ലോട്ട് വഡോദര മുനിസിപ്പൽ കോർപ്പറേഷൻ വകയായുള്ള ഭൂമിയാണ്‌.

ഇതാണ്‌ യൂസഫ് പഠാൻ കൈയ്യേറിയത്. ഇതിനു പ്ന്നും വിലയുള്ള ഭൂമിയും ആണ്‌.വിഎംസിയുടെ ഉടമസ്ഥതയിലുള്ള ഒരു റെസിഡൻഷ്യൽ പ്ലോട്ടാണ്. 2012 ൽ പത്താൻ ഈ പ്ലോട്ട് വിഎംസിയോട് ആവശ്യപ്പെട്ടിരുന്നു, കാരണം അക്കാലത്ത് നിർമ്മാണത്തിലിരുന്ന തൻ്റെ വീട്. , ആ പ്ലോട്ടിനോട് ചേർന്നായിരുന്നു അദ്ദേഹം ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 57,000 രൂപ വാഗ്ദാനം ചെയ്തത്, തന്റെ വീടിനോട് ചേർന്നുള്ള ഭൂമി കോർപ്പറേഷനോട് വിലയ്ക്ക് ആവശ്യപ്പെട്ടിട്ട് കോർപ്പറേഷൻ നല്കിയിരുന്നില്ല. തുടർന്ന് യൂസഫ് പഠാൻ തന്റെ വീടിനോട് ചേർന്നുള്ള കോർപ്പറേഷന്റെ പ്ളോട് കൈയ്യേറുകയായിരുന്നു.

തുടർന്ന് വിവാദമായപ്പോൾ വീട് ഉൾപ്പെടെ ഈ സ്ഥലം വിറ്റ് രക്ഷപെടാൻ യൂസഫ് പഠാൻ നടത്തിയ ശ്രമങ്ങൾ ഗുജറാത്ത സർക്കാർ തടയുകയും ചെയ്തു. ഒരു സ്ക്വർ മീറ്ററിനു 57000 രൂപ പഠാൻ കോർപ്പറേഷനു നല്കാം എന്ന് പറയുന്ന ഭൂമിയുടെ വിപണി മൂലം അതിൽ നിന്ന് തന്നെ വ്യക്തമാണ്‌.വിഎംസി പ്ലോട്ടിന് ചുറ്റും വേലി കെട്ടി പഠാൻ കൈയ്യേറ്റം നടത്തി. പഠാൻ പ്ലോട്ടിന് ചുറ്റും കോമ്പൗണ്ട് ഭിത്തി നിർമ്മിച്ച് കൈയേറി എന്നും അറിയിപ്പിൽ ഉണ്ട്.മുനിസിപ്പൽ കോർപ്പറേഷനോട് ഇവിടെ നിന്നും പഠാനെ ഒഴിപ്പിച്ച് കർശന നടപടി സ്വീകരിക്കാൻ ഗുജറാത്ത സർക്കാരും ആവശ്യപ്പെട്റ്റു കഴിഞ്ഞു.പത്താന് 978 ചതുരശ്ര മീറ്റർ പ്ലോട്ട് വിൽക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകാത്തതിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം മിസ്ത്രി സ്ഥിരീകരിച്ചു, കയ്യേറ്റം ആരോപിച്ച് തനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു. കൈയ്യേറിയ ഭൂമി എങ്ങിനെ പഠാനു വില്ക്കാൻ കഴിയും. അതിനു അനുമതി നല്കാൻ സാധ്യമല്ല എനും അധികാരികൾ വ്യക്തമാക്കി

അടുത്തിടെയാണ്‌ പഠാൻ സർക്കാർ ഭൂമി കൈയ്യേറി മതിൽ നിർമ്മിച്ചത്. , ജൂൺ 6 ന് ഞങ്ങൾ പഠാന് നോട്ടീസ് നൽകുകയും എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങൾ രണ്ടാഴ്ചയോളം കാത്തിരിക്കും, അതിനുശേഷം ഞങ്ങൾ തുടർനടപടികൾ തീരുമാനിക്കും. ഈ ഭൂമി വിഎംസിയുടെതാണ്, ഞങ്ങൾ അത് തിരികെ യൂസഫ് പഠാനിൽ നിന്നും വാങ്ങിക്കും. ഭൂമി കൈയ്യേറ്റം നടത്തിയതിനു പഠാനെതിരെ തുടർ നടപടികളും ഉണ്ടാകും എന്നും അറിയിച്ചു

യൂസഫ് പഠാൻ ഇന്ത്യൻ ക്രികറ്റിലെ മികച്ച കളിക്കാരൻ ആയിരുന്നു. വലം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. 2001-02ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വെന്റി20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും യൂസുഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. 2008-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ യൂസുഫ് രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ചു. 4.75 ലക്ഷം യു.എസ് ഡോളറിനാണ് യൂസുഫ് കരാർ ഒപ്പിട്ടത്. 2008-ലെ പ്രീമിയർ ലീഗ് ജയിച്ച റോയൽ‌സിനു വേണ്ടി, പരമ്പരയിൽ ഫൈനൽ ഉൾപ്പെടെ 4 കളികളിൽ യൂസുഫ് മാൻ ഓഫ് ദ് മാച്ച് ആയി. പരമ്പരയിൽ ഉടനീളം പ്രകടിപ്പിച്ച മികച്ച ഫോം കാരണം അദ്ദേഹത്തിന് ഇന്ത്യൻ ഏകദിനടീമിലേക്ക് പ്രവേശനവും ലഭിക്കുകയും ചെയ്തിരുന്നു

Karma News Network

Recent Posts

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

18 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

47 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

1 hour ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago