kerala

സംസ്ഥാനത്ത് ഇന്ന് 10പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പുതുതായി 10പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. എട്ടുപേരുടെ പരിശോധനഫലം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സ്ഥിരികരിച്ചവരില്‍ നാലുപേര്‍ ഇടുക്കിയില്‍ നിന്നുള്ളവരാണ്. കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

നെഗറ്റീവായവരില്‍ ആറ് പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തരുമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ച പത്തുപേരില്‍ നാലുപേര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ വിദേശത്തുനിന്നുവന്നവരാണ്. നാലുപേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 129 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 23,976 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 23,439 പേര്‍ വീടുകളിലും 437 ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 21, 334 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 20,326 എണ്ണം നെഗറ്റീവായി.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. കണ്ണൂരില്‍ നിരീക്ഷണത്തില്‍ 2592 പേര്‍ ഉണ്ട്. കാസര്‍കോട് 3126 പേര്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് 2770, മലപ്പുറം 2465 എന്നിങ്ങനെയും ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഈ നാലു ജില്ലകള്‍ ഒഴികെയുള്ള 10 ജില്ലകളും ഓറഞ്ച് സോണിലാകും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും ഇപ്പോഴുള്ള പോലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

Karma News Network

Recent Posts

​കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്, സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി, പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

2 mins ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

30 mins ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

1 hour ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

2 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

2 hours ago

സുരേഷ്ജിയെ തൊട്ടാൽ ഷമ്മി തിലകന് പൊള്ളും ,ഇത് ഇനം വേറെയാ

സുരേഷ് ഗോപിയെ നല്ലവനെന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ ചൊരിയുന്നത് കേരളത്തിലെ ഇസ്ലാമിസ്റ്റുകൾക്കോ? അങ്ങനെ ആണെന്നാണ് ഇപ്പോൾ ഷമ്മി തിലകന് നേരെയും…

3 hours ago