topnews

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,650 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3810, കോഴിക്കോട് 3425, തൃശൂര്‍ 3134, മലപ്പുറം 2877, കൊല്ലം 2608, പാലക്കാട് 1548, തിരുവനന്തപുരം 1890, കോട്ടയം 1848, കണ്ണൂര്‍ 1825, ആലപ്പുഴ 1705, പത്തനംതിട്ട 1357, വയനാട് 1141, ഇടുക്കി 889, കാസര്‍ഗോഡ് 593 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, വയനാട് 14, കാസര്‍ഗോഡ് 13, പാലക്കാട് 11, തൃശൂര്‍ 10, കൊല്ലം 8, പത്തനംതിട്ട 7, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,997 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1019, കൊല്ലം 1134, പത്തനംതിട്ട 516, ആലപ്പുഴ 855, കോട്ടയം 1158, ഇടുക്കി 652, എറണാകുളം 2136, തൃശൂര്‍ 2204, പാലക്കാട് 2165, മലപ്പുറം 2656, കോഴിക്കോട് 2366, വയനാട് 470, കണ്ണൂര്‍ 1341, കാസര്‍ഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,11,625 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,87,246 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,59,821 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 68 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 346 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Karma News Editorial

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

1 hour ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

2 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

3 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

4 hours ago