trending

സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം,​ ആര്‍ക്കും കൊവിഡ് ഇല്ല,​ ഏഴ് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഏഴ് പേര്‍ രോഗമുക്തരായി. കോട്ടയം ആറ്, ​പത്തനംതിട്ട ഒന്ന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഗമുക്തരായത്. നിലവില്‍ 30 പേര്‍ ചികിത്സയില്‍. ആകെ കൊവിഡ് ബാധിതര്‍ 502. ഇന്ന് പുതുതായി ഹോട്ട് സ്‌പോട്ടുകളില്ല.

14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്ബിളുകളാണ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. എട്ട് ജില്ലകള്‍ കൊവിഡ് മുക്തമായി.

അതേസമയം,​ പ്രവാസികളുടെ ക്വാറന്റൈനില്‍ ഇളവുതേടി സംസ്ഥാനസര്‍ക്ക‍ാര്‍ കേന്ദ്രത്തെ സമീപിക്കും. ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും കുട്ടികളേയും സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളിയാണെന്നും ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

Karma News Network

Recent Posts

സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ പുലി കുടുങ്ങി, സംഭവം പാലക്കാട്

പാലക്കാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. കൊല്ലങ്കോടിന് സമീപം നെന്മേനിയില്‍ വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ്…

12 mins ago

തദ്ദേശ വാർഡ് പുനർ വിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ

തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിനെ വെട്ടിലാക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് ഗവർണർ മടക്കി. തെരഞ്ഞെടുപ്പ്…

29 mins ago

പത്താംക്ലാസ് ഫലം പേടിച്ച് നാടുവിട്ടു, 15-കാരന് കിട്ടിയത് ഒമ്പത് എ.പ്ലസും ഒരു എയും

തിരുവല്ല : പത്താംക്ലാസ് ഫലം അറിയുന്നതിന്റെ തലേദിവസം നാടുവിട്ട കുട്ടിക്ക് കിട്ടിയത് മികച്ച മാർക്ക്. എസ്.എസ്.എൽ.സി. ഫലം അറിയുന്നതിന്റെ തലേദിവസമായ,…

30 mins ago

വേഷം മാറി മൊട്ടയടിച്ചു പല സ്ഥലങ്ങളിലായി കറങ്ങി നടന്നു, മായാ മുരളിയുടെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം കാട്ടാക്കടയിലെ റബ്ബര്‍ തോട്ടത്തില്‍ പേരൂർക്കട സ്വദേശി മായ മുരളി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ…

56 mins ago

സപ്ലൈകോയിൽ മണ്ണെണ്ണ മോഷണം, വെള്ളം ചേർത്ത് വിൽപ്പന ജൂനിയർ അസിസ്റ്റന്റിന് സസ്പെൻഷൻ

ഇടുക്കി : മണ്ണെണ്ണ മോഷ്ടിച്ച് വെള്ളം ചേർത്ത് തട്ടിപ്പ് നട‍ത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെഷൻ. ഇടുക്കി മൂന്നാർ ഡിപ്പോയിലെ…

60 mins ago

ഹിന്ദുക്കളുടെയാണ് അമ്പലം, ക്ഷേത്രങ്ങളേ കമ്യൂണിസ്റ്റുകാരിൽ നിന്നും മോചിപ്പിക്കും- വിജി തമ്പി

ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങൾ, പക്ഷെ കേരളത്തിൽ ഇന്നീ ക്ഷേത്രങ്ങൾ ഭരിക്കുന്നതിൽ യഥാർത്ഥ ഹിന്ദു വിശ്വാസികൾ എത്ര പേരുണ്ടെന്ന് വിശ്വ…

1 hour ago