topnews

ലോക്ക് ഡൗൺ: ഇന്ന്‌ ഇളവുകളുടെ ദിവസം, ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കൊവിഡ് വ്യാപന൦ വലിയ തോതിൽ കുറയാത്തതിനാൽ സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ.

ശനി ഞായർ ദിവസങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനംചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. വാഹന ഷോറൂമുകൾക്ക്, വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. ഇന്ന് അറ്റക്കുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകള്‍ക്കും പ്രവര്‍ത്തിക്കാം.

അതെ സമയം 12, 13 തീയതികളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്സൽ എന്നിവ ഉണ്ടാകില്ലെന്ന് സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

ഈ ദിവസങ്ങളിൽ സാമൂഹിക അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസമില്ല. പക്ഷേ, പോലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങണം.

Karma News Editorial

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

8 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

22 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

37 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago