topnews

വയനാട് ജില്ലയില്‍ കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനി പടരുന്നു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനി പടരുന്നു . മൂപ്പൈനാട്, പടിഞ്ഞാറത്തറ, പേര്യ ഭാഗങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ. ജില്ലയിലെ വിവിധഭാഗങ്ങളില്‍നിന്ന് രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ആശങ്കപ്പെടേണ്ട രീതിയില്‍ പകര്‍ച്ചവ്യാധി പടരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. എങ്കിലും പ്രത്യേക ശ്രദ്ധ നല്‍കാനും പ്രാദേശികമായി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും യോഗം തീരുമാനിച്ചു.

കുട്ടികളില്‍ രോഗബാധ സ്ഥിരീകരിച്ചാല്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. മൂപ്പൈനാട് രൂപപ്പെട്ട ചെറിയ ക്ലസ്റ്റര്‍ സമയോചിതമായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാനായെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

സാധാരണഗതിയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിക്കുന്നത്. പൊതുവേ ചെറിയ കുഞ്ഞുങ്ങളായിരിക്കും രോഗബാധിതര്‍. കടുത്ത പനിക്കൊപ്പം കാലിലും കൈയിലും വായിലും ചുവന്ന കുമിളകള്‍പോലെ തുടുത്തുവരും. വേനല്‍ക്കാലമായതിനാല്‍ ഇതു ചൂടുകുരുവാണെന്നും തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.

ഓക്കാനം, ഛര്‍ദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോള്‍ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ ഉണ്ടാകാം.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

6 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

12 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

43 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

49 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago