kerala

ഭാര്യയുടെ വേര്‍പാട് തന്നെ മാറ്റി മറിച്ചു; കണ്ണ് നിറഞ്ഞ് ടോമിന്‍ തച്ചങ്കരി

ക്രൈം ബ്രാഞ്ച് എ ഡി ജി പി ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്ത ആയിരിക്കുന്നത്. ഭാര്യയുടെ മരണം തന്നെ വല്ലാതെ മാറ്റി മറിച്ചെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.

തന്റെ കുടുംബം നടത്തിയിരുന്ന ബിസിനസുകള്‍ എല്ലാം അവസാനിപ്പിക്കുകയാണെന്നും ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകള്‍ പരിഹരിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തിഗ്‌ന രംഗത്ത് രണ്ട് പതിറ്റാണ്ട് മുമ്ബ് നടത്തിയ സംഗീത പരീക്ഷണങ്ങളെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

1992ലെ ക്രിസ്മസ് കാലത്താണ് കെ ജെ യേശുദാസ് പാടി അഭിനയിച്ച സംഗീത ആല്‍ബം പുറത്തിറങ്ങുന്നത്. പിന്നീട് ഈസ്റ്റര്‍, ക്രിസ്മസ് കാലത്തെല്ലാം ടോമിന്‍ തച്ചങ്കരി ഈണം നല്‍കി റിയാന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പാട്ടുകള്‍ വിപണിയിലെത്തി. ചിത്ര, സുജാത, എംജി ശ്രീകുമാര്‍, എസ്പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ഉദിത് നാരായണന്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയ നിരവധി പ്രകല്‍ഭ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. ഈ പരീക്ഷണങ്ങള്‍ക്ക് പിന്നിലെ ആരോടും പറയാത്ത കഥകള്‍ ടോമിന്‍ തച്ചങ്കരി പറയുന്നു.

ഇക്കാലമത്രയും നിഴല്‍പോലെ ഒപ്പം നിന്ന ഭാര്യ അനിതയുടെ ഓര്‍മകളിലേക്ക് എത്തിയത് അങ്ങനെയാണ്. അനിതയുടെ വേര്‍പാട് തന്റെ ചിന്തകളെതന്നെ മാറ്റിമറിച്ചു. മദിരാശി കേന്ദ്രമാക്കി വളര്‍ന്ന മലയാള സിനിമയെ രണ്ട് പതിറ്റാണ്ട് മുന്‍പ് കേരളത്തിലേക്കും പ്രത്യേകിച്ച് കൊച്ചിയിലേക്കും പറിച്ചുനടുന്നതില്‍ പ്രധാന പങ്കുവഹിച്ച റിയാന്‍ സ്റ്റുഡിയോയും അനുബന്ധ ബിസിനസുകളുമെല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. അദ്ദേഹം പറഞ്ഞു.

ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് 2019 ഓഗസ്റ്റില്‍ അനിത തച്ചങ്കരി മരണമടഞ്ഞത്. മലയാള സിനിമയെ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് പറിച്ചുനട്ടതില്‍ പ്രധാനപങ്ക് വഹിച്ച റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്ന അനിത വേറെയും ബിസിനസുകള്‍ നടത്തിയിരുന്നു. ടോമിന്‍ തച്ചങ്കരി എക്കാലവും വിവാദങ്ങളില്‍ കുടുങ്ങുമ്പോഴും ഉറച്ച പിന്തുണയുമായി എത്തുന്ന അനിത പക്ഷേ പൊതുവേദികളില്‍ നിന്ന് അകന്ന് നിന്നിരുന്നു.

2006ല്‍ അനിത തമ്പിയുടെ പേരിലുളള വൈറ്റില, തമ്മനം റോഡിലെ റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നിന്ന് വ്യാജ സി ഡികളുടെ വന്‍ശേഖരം പിടികൂടിയിരുന്നു. ആന്റി പൈറസി നോഡല്‍ ഓഫിസറായിരുന്ന ഋഷിരാജ് സിംഗായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. അന്ന് ഏറെ വിവാദമായിരു ഈ സംഭവം.

ക്രൈസ്തവ ഭക്തിഗാന ശാഖയെ തന്നെ മാറ്റിമറിച്ച പരീക്ഷണങ്ങളെ സഭാധ്യക്ഷര്‍ ആദ്യം വിലക്കിയ കാര്യവും തച്ചങ്കരി അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു. അന്നൊരിക്കല്‍ ഞങ്ങളുടെ ബിഷപ്പ്, പവ്വത്തില്‍ പിതാവ് എന്നെ കണ്ടപ്പോള്‍ പറഞ്ഞു, ടോമിനെ ഈ ഭക്തിഗാനം എന്നുപറഞ്ഞ് എന്തുവാ ഈ ചെയ്‌തേക്കുന്നേ, ഇത് പളളികളില്‍ ഒന്നും പാടണ്ടാന്ന് ഞാന്‍ പറഞ്ഞു. പിന്നീട് വിലക്കിയ സഭാധ്യക്ഷര്‍ തന്നെ ഇതിനെ തിരുത്തുകയും ചെയ്തു.

Karma News Network

Recent Posts

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

35 mins ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

1 hour ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

2 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

2 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

3 hours ago

കുട്ടിക്കാനത്ത് 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം, രണ്ടുപേർ മരിച്ചു, നാലുപേരുടെ നില ഗുരുതരം

കുട്ടിക്കാനം: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക്…

4 hours ago