national

സൂം മീറ്റിനൊടുവില്‍ ടൂള്‍ക്കിറ്റ് ഉണ്ടാക്കി നല്‍കി; ഗ്രേറ്റയ്ക്ക് അയച്ച്‌ കൊടുത്തത് ടെലഗ്രാം വഴി

ദേശദ്രോഹം, ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ ദിഷയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കര്‍ഷക നിയമങ്ങളുടെ പ്രതിഷേധത്തിന്‍റെ മറവില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് ദിഷാ രവിയെ ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് വ്യക്തമായത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാന്‍ ഖാലിസ്താന്‍ അനുകൂല സംഘടനകളുമായി ഇവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതായും പോലീസ് വ്യക്തമാക്കുന്നു. മുംബൈ ഹൈക്കോടതി അഭിഭാഷക നിഖിത ജേക്കബ്, ശാന്ത്നു എന്നിവര്‍ക്കെതിരെയും സമാനകേസില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തെ പിന്തുണച്ച്‌ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഇതുവരെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ദിഷ രവി, നികിത ജേക്കബ്, ശാന്തനു എന്നിവര്‍ക്കെതിരെയാണ് കേസ്. ഗ്രേറ്റയ്ക്ക് ടൂള്‍കിറ്റ് ഉണ്ടാക്കി നല്‍കിയത് ദിഷയും ശാന്തനുവും നികിതയുമാണെന്ന് ഡല്‍ഹി പൊലീസ്.

ദിഷയും ശാന്തനുവും നികിതയും ചേര്‍ന്നാണ് ടൂള്‍കിറ്റ് ഉണ്ടാക്കിയതെന്നും അത് ടെലഗ്രാം ആപ്പ് വഴി ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നും ഡല്‍ഹി പൊലീസ് പറയുന്നു. കര്‍ഷക സമരത്തെ സഹായിക്കാനും സ്വാധീനിക്കാനും ഉതകുന്നതായിരുന്നു ടൂള്‍ക്കിറ്റ്. ”പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടനയ്ക്ക് വേണ്ടി പുനീത് എന്ന സ്ത്രീ കാനഡയില്‍ നിന്ന് നികിതയെ ബന്ധപ്പെട്ടതാണ് എല്ലാത്തിന്‍്റേയും തുടക്കം. സംഘടനയുടെ സ്ഥാപകന്‍ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചു. നികിതയും ദിഷയും അടക്കം 60 പേര്‍ സൂം യോഗത്തില്‍ പങ്കെടുത്തു. ആ യോഗത്തില്‍ ടൂള്‍ക്കിറ്റ് സംബന്ധിച്ച ചര്‍ച്ച നടന്നു.’ ഒരു മുതിര്‍ന്ന സൈബര്‍സെല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

38 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

39 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

53 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

56 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

2 hours ago