തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനാൽ ആണ് ടോറസ് ലോറി പിന്നോട്ടെടുത്തത്. എന്നാൽ പുറകിൽ വാഹനം ഉണ്ടോയെന്ന് നോക്കിയിരുന്നില്ല.
പാലിയേക്കര ടോൾ പ്ലാസയിലെത്തിയപ്പോൾ ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനാൽ ലോറി അലക്ഷ്യമായി പിന്നോട്ടെടുത്തു. തൊട്ടുപിന്നിലുണ്ടായിരുന്ന കാറിൽ ലോറി ഇടിച്ചിട്ടും ഡ്രൈവർ വിവരം അറിഞ്ഞില്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. കാർ ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയിട്ടും ലോറി ഡ്രൈവർ കാര്യം അറിഞ്ഞില്ല.
സംഭവം കണ്ട നാട്ടുകാർ ലോറി തടയുകയായിരുന്നു. മീറ്ററുകളോളം കാറിനെ തള്ളിനീക്കിയതിന് ശേഷമാണ് ലോറി നിന്നത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…